മൂ​ർ​ക്ക​നാ​ട്ടി​ൽ 18 വ​യ​സാ​യ​വ​ർ​ക്കു ഇ​ന്നു വാ​ക്സി​നേ​ഷ​ൻ
Thursday, September 16, 2021 12:41 AM IST
മൂ​ർ​ക്ക​നാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 18 വ​യ​സ് പൂ​ർ​ത്തി​യാ​യ ഇ​തു​വ​രെ ഫ​സ്റ്റ് ഡോ​സ് ല​ഭി​ക്കാ​ത്ത​വ​ർ​ക്കു ഇ​ന്നു വാ​ക്സി​ൻ ന​ൽ​കു​ന്നു.
രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വെ​ങ്ങാ​ട് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന മെ​ഗാ​വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ൽ 18 വ​യ​സാ​യ​വ​ർ​ക്കു ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കും. ഒ​ന്നു മു​ത​ൽ പ​ത്തു വ​രെ വാ​ർ​ഡി​ലു​ള്ള​വ​ർ​ക്ക് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 12 വ​രെ​യും 11 മു​ത​ൽ 19 വ​രെ വാ​ർ​ഡി​ലു​ള്ള​വ​ർ​ക്ക് ഉ​ച്ച​യ്ക്ക് 12 മു​ത​ൽ മൂ​ന്നു വ​രെ​യും വാ​ക്സി​ൻ ന​ൽ​കും.

വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ൽ പു​ന​ര​ധി​വാ​സ പ​ദ്ധ​തി

പെ​രി​ന്ത​ൽ​മ​ണ്ണ : വ​നി​ത​ക​ൾ​ക്കു തൊ​ഴി​ൽ പു​ന​ര​ധി​വാ​സ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​മാ​യി നാ​ഷ​ണ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി. വി​ധ​വ​ക​ൾ, വി​വാ​ഹ​മോ​ചി​ത​ർ, ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ,രോ​ഗി​ക​ളു​ള്ള കു​ടും​ബ​ത്തി​ലെ വ​നി​ത​ക​ൾ,സാ​ന്പ​ത്തി​ക​വും കു​ടും​ബ​പ​ര​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന സ്ത്രീ​ക​ൾ,ഗാ​ർ​ഹി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​വു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കാ​ണു പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. വ​സ്ത്ര നി​ർ​മാ​ണം, ഫാ​ഷ​ൻ ഡി​സൈ​നിം​ഗ്, ക​ന്പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ, സാ​രി ഡി​സൈ​നിം​ഗ്, സോ​പ്പ് നി​ർ​മാ​ണം, ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ്, എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു പു​ന​ര​ധി​വാ​സ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും പ്രാ​യ​വും മാ​ന​ദ​ണ്ഡ​മ​ല്ല. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍ : 9605265998.

ന​ട​പ്പാ​ത ന​വീ​ക​ര​ണ​ത്തി​നു 10 ല​ക്ഷ​ത്തി​ന്‍റെ എ​സ്റ്റി​മേ​റ്റ്

തേ​ഞ്ഞി​പ്പ​ലം: വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ലെ കൂ​ട്ടു​മൂ​ച്ചി കൊ​ട​ക്കാ​ട്ടെ മ​ണ്ണ​ട്ടാം​പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ത​ക​ർ​ന്ന ന​ട​പ്പാ​ത പു​തു​ക്കി​പ​ണി​യു​ന്ന​തി​നും കൈ​വ​രി സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​യി 10 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് സ​മ​ർ​പ്പി​ച്ചു.