വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം : അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു
Thursday, September 16, 2021 12:41 AM IST
മ​ഞ്ചേ​രി: പ​തി​നാ​ലു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​സ​ബൂ​റ ബീ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ അ​വ​ലോ​ക​ന യോ​ഗം ന​ട​ന്നു. യോ​ഗ​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, നി​പ്പ നോ​ഡ​ൽ ഓ​ഫീ​സ​ർ, ഇ​ൻ​ഫെ​ക്ഷ​ൻ ക​ണ്‍​ട്രോ​ൾ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ന് കീ​ഴി​ലു​ള്ള മൈ​ക്രോ ബ​യോ​ള​ജി, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ങ്ങ​ളു​ടെ മേ​ധാ​വി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
നി​പ്പ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട കു​ട്ടി​യു​ടെ സ്ര​വം പൂ​ണെ വൈ​റോ​ള​ജി ല​ബോ​റ​ട്ട​റി​യി​ലേ​ക്ക​യ​ച്ചു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​ക്ക് നി​പ്പ ബാ​ധ​യി​ല്ലെ​ന്നും കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​രീ​ക്കോ​ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.