എ​ൻ​ജി​ഒ യൂ​ണി​ൻ ധ​ർ​ണ ന​ട​ത്തി
Thursday, September 16, 2021 12:41 AM IST
നി​ല​ന്പൂ​ർ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​നവി​രു​ദ്ധന​യ​ങ്ങ​ൾ​ക്കെ​തി​രെ എ​ൻ​ജി​ഒ യൂ​ണി​യ​ൻ നി​ല​ന്പൂ​രി​ൽ ധ​ർ​ണ ന​ട​ത്തി. ജ​നോ​ൻ​മു​ഖ സി​വി​ൽ സ​ർ​വീ​സ് യാ​ഥാ​ഥ്യ​മാ​ക്കു​ക, സ്ത്രീ​പ​ക്ഷ നി​ല​പാ​ട് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക, പി​എ​ഫ്ആ​ർ​ഡി​എ നി​യ​മം പി​ൻ​വ​ലി​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പു​ന:​പ​രി​ശോ​ധ​നാ സ​മി​തി റി​പ്പോ​ർ​ട്ടി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ​ക്ഷ ബ​ദ​ൽ ന​യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. നി​ല​ന്പൂ​ർ യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ധ​ർ​ണ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. കൈ​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​പി.ഉ​ഷാ കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്യാ​രി​ലാ​ൽ, ഉ​ബൈ​ദു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റേ​ഷ​ൻ കാ​ർ​ഡി​ലെ തെ​റ്റു​ക​ൾ തി​രു​ത്ത​ണം

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ന​വം​ബ​ർ ഒ​ന്നു മു​ത​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ സ്മാ​ർ​ട്ട് റേ​ഷ​ൻ കാ​ർ​ഡു​ക​ളാ​യി വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​ൽ നി​ല​വി​ലെ റേ​ഷ​ൻ കാ​ർ​ഡി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ണ്ടെ​ങ്കി​ൽ ഒ​ഴി​വാ​ക്കി​യും പേ​ര്, വ​യ​സ്, ബ​ന്ധം, തൊ​ഴി​ൽ, ഫോ​ണ്‍​ന​ന്പ​ർ, വി​ലാ​സം എ​ന്നീ വി​വ​ര​ങ്ങ​ളി​ൽ തെ​റ്റു​ണ്ടെ​ങ്കി​ൽ തി​രു​ത്ത​ണ​മെ​ന്നു ഏ​റ​നാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​ലൂ​ടെ​യോ, civilsupplies.kerala.gov.in എ​ന്ന സി​റ്റി​സ​ണ്‍ ലോ​ഗി​ൻ മു​ഖേ​ന​യോ ഒ​ക്ടോ​ബ​ർ 15 ന​കം അ​ത​ത് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.