ക്ഷ​ണം ല​ഭി​ച്ചി​ല്ലെ​ന്നു ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Thursday, September 16, 2021 12:41 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്കൂ​ളി​ലെ സ​യ​ൻ​സ് ലാ​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് ത​ന്നെ ക്ഷ​ണി​ച്ചി​രു​ന്നി​ല്ലെ​ന്നു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ പ​റ​ഞ്ഞു. എ​ര​ഞ്ഞി​മ​ങ്ങാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ന​വീ​ക​രി​ച്ച സ​യ​ൻ​സ് ലാ​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പു​തി​യ വി​വാ​ദം. സ്കൂ​ളി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു മി​നി​റ്റു​ക​ൾ​ക്കു മു​ന്പാ​ണ് ക്ഷ​ണി​ച്ച​തെ​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് പി. ​മ​നോ​ഹ​ര​ൻ പ​റ​ഞ്ഞു. സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ലേ​ക്കു വി​ളി​ക്കു​ക​യും പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പി​ന്നെ വി​ളി വ​ന്നി​ല്ല. നോ​ട്ടീ​സി​ൽ പേ​ർ ചേ​ർ​ത്തി​യി​ട്ടു​ള്ള​താ​യി രാ​വി​ലെ അ​റി​ഞ്ഞു. വി​ളി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചു. ഉ​ച്ച​യ്ക്കു​ശേ​ഷ​മു​ള്ള മൂ​ന്ന​ര​യു​ടെ ച​ട​ങ്ങി​ലേ​ക്കു മൂ​ന്നു മ​ണി​ക്ക് ശേ​ഷ​മാ​ണ് പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ളി​ച്ച​ത്.
എ​ന്നാ​ൽ എ​ര​ഞ്ഞി​മ​ങ്ങാ​ട് യു​പി സ്കൂ​ളി​ലെ ച​ട​ങ്ങി​ലേ​ക്കു സ്കൂ​ൾ അ​ധി​കൃ​ത​ർ ര​ണ്ടു പ്രാ​വ​ശ്യം നേ​ര​ത്തെ ത​ന്നെ വി​ളി​ച്ചി​രു​ന്ന​താ​യും പ്ര​സി​ഡന്‍റ് പ​റ​ഞ്ഞു.
ത​ന്നെ അ​വ​ഗ​ണി​ച്ച​ത് എ​ന്തു അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം പ്ര​സി​ഡ​ന്‍റിന്‍റെ ആ​രോ​പ​ണം സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഹാ​രീ​സ് ആ​ട്ടീ​രി നി​ഷേ​ധി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റിനെ ഏ​റെ ആ​ദ​ര​വോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ഴി​നു ന​ട​ന്ന സം​ഘാ​ട​കസ​മി​തി യോ​ഗ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ത​ന്നെ​യാ​ണ് ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​ന്നി​ൽ കൂ​ടു​ത​ൽ പ്രാ​വ​ശ്യം പ്ര​സി​ഡ​ന്‍റിനെ വി​ളി​ച്ചി​രു​ന്നു. കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ച​ട​ങ്ങി​നു അ​രമ​ണി​ക്കൂ​ർ മു​ന്പ് വീ​ണ്ടും വി​ളി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിനോ​ട് ഒ​രു വി​രോ​ധ​വു​മി​ല്ല. പ്ര​സി​ഡ​ന്‍റുമാ​യി ന​ല്ല ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.