ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ അ​നു​മോ​ദി​ച്ചു
Thursday, September 16, 2021 12:41 AM IST
നി​ല​ന്പൂ​ർ: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് വ​ണ്ടൂ​ർ ഡി​വി​ഷ​ൻ സാ​ദ​രം 2021 പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ​യും ട്രോ​മാ​കെ​യ​ർ നി​ല​ന്പൂ​ർ സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​നെ​യും അ​നു​മോ​ദി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തി​നാ​ണ് ആ​ദ​രി​ച്ച​ത്. നി​ല​ന്പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ​തു. ച​ട​ങ്ങി​ൽ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. ട്രോ​മാ കെ​യ​ർ പ്ര​വ​ർ​ത്ത​ക​രും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രും ന​ട​ത്തി​യ മാ​തൃ​കാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​വ​രു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ട്രോ​മാ​കെ​യ​റി​നു വേ​ണ്ടി ലീ​ഡ​ർ എം.​നി​യാ​സ് ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി. ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഡോ.​ടി.​ശി​വ​ൻ​കു​ട്ടി, ഇ. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.