17 സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Tuesday, September 14, 2021 11:52 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ൽ ജി​ല്ല​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച 17 സ്കൂ​ൾ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.
18 സ്കൂ​ളു​ക​ളി​ലെ പു​തി​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ത​റ​ക്ക​ല്ലി​ട​ലും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു. നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 35 സ്കൂ​ളു​ക​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എം​എ​ൽ​എ​മാ​ർ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​ന്ന​ത് 4,000 കോ​ടി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണെ​ന്നും ല​ക്ഷ്യ​മി​ടു​ന്ന​ത് വൈ​ജ്ഞാ​നി​ക സ​മൂ​ഹ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വ​യ്പ്പാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.