മു​ണ്ടേ​രി ഗ​വ.ഹൈ​സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ച്ചു
Tuesday, September 14, 2021 11:52 PM IST
എ​ട​ക്ക​ര: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കി​ഫ്ബി ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മിക്കു​ന്ന മു​ണ്ടേ​രി ഗ​വ.​ഹൈ​സ്കൂ​ൾ ബി​ൽ​ഡിം​ഗി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വഹി​ച്ചു.​
സ്കൂ​ൾ ത​ല​ത്തി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് വി​ദ്യാ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​ഡ്വ.​ഷെ​റോ​ണ റോ​യ് ശി​ലാ​ഫ​ല​കം അ​നാച്ഛാദ​നം ചെ​യ്തു.​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പു​ഷ്പ​വ​ല്ലി മു​ഖ്യസ​ന്ദേ​ശം ന​ൽ​കി. പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മ​റി​യാ​മ്മ ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ എ.​പി.മു​സ്ത​ഫ, സ​ജി സാ​മു​വ​ൽ തുടങ്ങിയവർ പ്രസംഗിച്ചു.