പൂ​ങ്കാ​വ​നം അ​ണ​ക്കെ​ട്ടും പ​രി​സ​ര​വും ടൂ​റി​സ​ത്തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം
Tuesday, September 14, 2021 11:52 PM IST
മേ​ലാ​റ്റൂ​ർ: വെ​ട്ട​ത്തൂ​ർ പൂ​ങ്കാ​വ​നം അ​ണ​ക്കെ​ട്ടും പ​രി​സ​ര​വും ടൂ​റി​സം വി​ക​സ​ന​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​ട്ട​ത്തൂ​ർ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​ക​ൾ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.
വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ജ​ല​വി​ഭ​വ​വ​കു​പ്പി​ന്‍റെ 25 ഏ​ക്ക​ർ സ്ഥ​ല​ത്ത് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഡാം 1971 ​ൽ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു. മു​ന്നൂ​റോ​ളം ഏ​ക്ക​ർ സ്ഥ​ല​ത്ത് നെ​ൽ​കൃ​ഷി ഒ​രു​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഡാം ​നി​ർ​മി​ച്ച​ത്. നെ​ൽ​കൃ​ഷി കു​റ​ഞ്ഞ​തോ​ടെ ഡാ​മി​ന്‍റെ പ്രാ​ധാ​ന്യം കു​റ​ഞ്ഞു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി 10 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് പ​ര​ന്നു​കി​ട​ക്കു​ന്ന ഡാ​മും പ​രി​സ​ര​വും ടൂ​റി​സം വി​ക​സ​ന​ത്തി​ന് സാ​ധ്യ​മാ​ണ്. ഇ​തി​ന് ന​ട​പ​ടി ആ​വ​ശ്യ​പ്പെട്ടാ​ണ് ടൂ​റി​സം മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​ന് നി​വേ​ദ​നം ന​ൽ​കി​യ​തെ​ന്ന് വെ​ട്ട​ത്തൂ​ർ ഗ്രാ​മീ​ണ​വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എം.​ഗോ​പാ​ലാ​ൻ, സെ​ക്ര​ട്ട​റി പി.​മു​സ്ത​ഫ എ​ന്നി​വ​ർ പ​റ​ഞ്ഞു.