നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ 25 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കി
Tuesday, September 14, 2021 11:52 PM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന പ​ട്ട​യ മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലും പ​ട്ട​യ​വി​ത​ര​ണം ന​ട​ത്തി. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ 25 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ട്ട​യം വി​ത​ര​ണം ചെ​യ്ത​ത്. പു​തി​യ സ​ർ​ക്കാ​രി​ന്‍റെ 100 ദി​ന ക​ർ​മപ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ​വ​ർ​ക്കും ഭൂ​മി, എ​ല്ലാ ഭൂ​മി​ക്കും രേ​ഖ, എ​ല്ലാ സേ​വ​ന​ങ്ങ​ളും സ്മാ​ർ​ട്ട് എ​ന്ന ജ​ന​ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് 13,500 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്. ഇ​തി​ൽ 2061 പ​ട്ട​യ​ങ്ങ​ൾ ജി​ല്ല​യി​ലാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ 25 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്തത്.
നി​ല​ന്പൂ​ർ മൃ​ഗ​സം​ര​ക്ഷ​ണ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഹാ​ളി​ൽ ന​ട​ന്ന താ​ലൂ​ക്ക്ത​ല പ​ട്ട​യ വി​ത​ര​ണം നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പു​ഷ്പ​വ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഇ.​പ​ദ്മാ​ക്ഷ​ൻ, എ.​ഗോ​പി​നാ​ഥ്, പി.​എം. ബ​ഷീ​ർ, സ്ക​റി​യ ക്നാം​തോ​പ്പി​ൽ, ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, പ​രു​ന്ത​ൻ നൗ​ഷാ​ദ്, എം.​എ.​തോ​മ​സ്, നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ പി.​ര​ഘു​നാ​ഥ​ൻ, ഭൂ​രേ​ഖ വി​ഭാ​ഗം ത​ഹ​സി​ൽ​ദാ​ർ എ.​ജ​യ​ശ്രീ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
പ​ട്ട​യ വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ച​തും റ​വ​ന്യൂ, ഭ​വ​ന നി​ർ​മാ​ണ​മ​ന്ത്രി കെ.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​തും ച​ട​ങ്ങി​ൽ ഓ​ണ്‍​ലൈ​നാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു.