അ​ട​ക്കാ​വി​ല ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്
Tuesday, September 14, 2021 11:52 PM IST
നി​ല​ന്പൂ​ർ: അ​ട​ക്കാ​വി​ലാ മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​തി​ക്കു​ന്നു. മു​ൻ​കാ​ല​റെ​ക്കോ​ർ​ഡു​ക​ൾ തി​രു​ത്തി കൊ​ട്ട​ട​ക്ക​ക്ക് 430 രൂ​പ കി​ലോ​ഗ്രാ​മി​നെ​ത്തി. കോ​വി​ഡ് നാ​ളു​ക​ളി​ലും ക​മു​ക് ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി അ​ട​ക്ക വി​ല കു​തി​ക്കു​ക​യാ​ണ്.
ഒ​രു കി​ലോ കൊ​ട്ട​ട​ക്ക​ക്ക് ചൊ​വ്വാ​ഴ്ച​ത്തെ വി​ല കി​ലോ​ഗ്രാ​മി​ന് 430 രൂ​പ​യി​ലെ​ത്തി. 25 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​ണി​തെ​ന്ന് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ക​ന്പാ​ട​ത്തു​ള്ള വ്യാ​പാ​രി കു​ഞ്ഞാ​ലി പ​റ​ഞ്ഞു.​
പ​ഴു​ക്ക​ട​ക്ക​ക്ക് കി​ലോ​ക്ക് 70 രു​പ​യും പ​ച്ച അ​ട​ക്ക​ക്ക് കി​ലോ​ക്ക് 56 രൂ​പ​യു​മാ​ണ് വി​ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും വി​ല ഉ​യ​രു​മെ​ന്നാ​ണ് സൂ​ച​ന.
അ​ട​ക്ക വി​ല കു​തി​ക്കു​ന്പോ​ഴും മ​ഹാ​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ മൂ​ലം ക​മു​കു​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​ച്ച​തി​നാ​ൽ അ​ട​ക്ക​യു​ടെ വ​ര​വ് മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​വാ​ണ്.
എ​ന്നി​രു​ന്നാ​ലും ശ​രി​യാ​യ രീ​തി​യി​ൽ മ​ഴ​യും കാ​ലാ​വ​സ്ഥ​യും നി​ല​നി​ന്ന​തി​നാ​ൽ ഈ ​വ​ർ​ഷം എ​ല്ലാ തോ​ട്ട​ങ്ങ​ളി​ലും സാ​മാ​ന്യം ന​ല്ല രീ​തി​യി​ൽ ത​ന്നെ അ​ട​ക്ക ഉ​ൽ​പ്പാ​ദ​നം ന​ട​ന്നി​ട്ടു​ണ്ട്.