പീ​ഡ​ന​കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, September 14, 2021 11:50 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: യു​വ​തി​യെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യും തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ പ​രാ​തി​യി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം പ​റ​ങ്കി​മൂ​ട്ടി​ൽ ജോ​ണ്‍ പി.​ജേ​ക്ക​ബ്(39), മ​ണ്ണാ​ർ​മ​ല ക​ല്ലി​ങ്ങ​ൽ മു​ഹ​മ്മ​ദ് ന​സീ​ഫ്(34) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.
ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്ന​ര​യോ​ടെ ജോ​ണി​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​രു​ന്നി​ന് യു​വ​തി​യെ ക്ഷ​ണി​ച്ചു​വ​രു​ത്തി. മ​ദ്യം ക​ല​ർ​ന്ന ജ്യൂ​സ് കു​ടി​ക്കാ​ൻ ന​ൽ​കി. മ​യ​ക്കി​കി​ട​ത്തി​യ ശേ​ഷം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. ര​ണ്ടാം​പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ന​സീ​ഫ് പീ​ഡി​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പോ​ലീ​സ് ചൊ​വ്വാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്ന് ഇ​രു​വ​രെ​യും അ​റ​സ്റ്റു​ചെ​യ്തു. എ​സ്ഐ സി.​കെ.​നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.