വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Friday, August 6, 2021 12:56 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നി​ല​ന്പൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക ന​ട്ടെ​ല്ലാ​യ പ്ര​വാ​സി​ക​ളെ സം​ര​ക്ഷി​ക്കു​ക, പ്ര​വാ​സി​ക​ൾ​ക്കു വ്യോ​മ ഗ​താ​ഗ​തം ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​വു​ക, പ്ര​വാ​സി ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക, 15 ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ൾ​ക്കു ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കാ​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്.
ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പ​ട്ടി​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​പി. ന​ജീ​ബ്, സി.​ടി. അ​ബ്ദു​ൾ അ​സീ​സ്, എ.​പി. ഹ​സ​ൻ, ബാ​ബു താ​ഹി​ർ, മു​ജീ​ബ്, ശ​ശി, റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
വി​ദേ​ശ​ത്തേ​ക്കു തി​രി​ച്ചു പോ​കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന 15 ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ൾ കേ​ര​ള​ത്തി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. അ​തി​ൽ വ​ൻ സാ​ന്പ​ത്തി​ക ന​ഷ്ടം വ​രു​ത്തി വി​വി​ധ രാ​ജ്യ​ങ്ങ​ൾ ചു​റ്റി​ക്ക​റ​ങ്ങി അ​ഞ്ചു ല​ക്ഷ​ത്തോ​ളം പ്രാ​സി​ക​ൾ അ​വ​രു​ടെ ജോ​ലി സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി. 10 ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ൾ ഇ​നി​യും തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് നാ​ട്ടി​ലു​ണ്ട്. അ​വ​ർ​ക്കെ​ല്ലാം സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ ആ​വ​ശ്യം.