ഓ​ണ​ക്കി​റ്റ് എത്താൻ വൈകി: വി​ത​ര​ണം താ​ളം തെ​റ്റു​ന്നു
Friday, August 6, 2021 12:56 AM IST
മ​ഞ്ചേ​രി: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ഓ​ണ​ക്കി​റ്റ് വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​കു​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് കി​റ്റ് വി​ത​ര​ണം ചെ​യ്യാ​നാ​കാ​തെ റേ​ഷ​ൻ വ്യാ​പാ​രി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി. മ​തി​യാ​യ കി​റ്റു​ക​ളെ​ത്താ​ത്ത​താ​ണ് വി​ത​ര​ണ​ത്തി​നു ത​ട​സ​മാ​കു​ന്ന​ത്. മ​ഞ്ഞ​ക്കാ​ർ​ഡി​നു ജൂ​ലൈ 31, ഓ​ഗ​സ്റ്റ് ര​ണ്ട്, മൂ​ന്ന് തി​യ​തി​ക​ളി​ലും പി​ങ്ക് കാ​ർ​ഡി​ന് നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ലും നീ​ല കാ​ർ​ഡി​നു ഒ​ന്പ​തു മു​ത​ൽ 12 വ​രെ​യും വെ​ള്ള​ക്കാ​ർ​ഡി​ന് 13 മു​ത​ൽ 16 വ​രെ​യും വി​ത​ര​ണം ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം.
എ​ന്നാ​ൽ മ​ഞ്ഞ​ക്കാ​ർ​ഡി​നു വി​ത​ര​ണം വി​ത​ര​ണം ചെ​യ്യാ​നു​ള്ള കി​റ്റു​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും നാ​ലു മു​ത​ൽ വി​ത​ര​ണം ചെ​യ്യേ​ണ്ട പി​ങ്ക് കാ​ർ​ഡി​നു​ള്ള കി​റ്റു​ക​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നു റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ മ​ഞ്ചേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലും ആ​ന​ക്ക​യം പ​ഞ്ചാ​യ​ത്തി​ലും 25 കി​റ്റു​ക​ൾ വീ​തം എ​ത്തി. മു​ന്നൂ​റോ​ളം കി​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ളി​ട​ത്താ​ണി​ത്. മ​ല​പ്പു​റം, പ​ന്ത​ല്ലൂ​ർ, പാ​ണ്ടി​ക്കാ​ട്, പൂ​ക്കോ​ട്ടൂ​ർ, എ​ട​വ​ണ്ണ, കാ​വ​നൂ​ർ, പു​ൽ​പ്പ​റ്റ, ഊ​ർ​ങ്ങാ​ട്ടി​രി, തൃ​ക്ക​ല​ങ്ങോ​ട്, കീ​ഴു​പ​റ​ന്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പി​ങ്ക് കാ​ർ​ഡി​നു​ള്ള ഒ​രു കി​റ്റു​പോ​ലും എ​ത്തി​യി​ട്ടി​ല്ല.
ഓ​രോ വി​ഭാ​ഗം കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും അ​നു​വ​ദി​ക്ക​പ്പെ​ട്ട സ​മ​യ​ത്ത് കി​റ്റു​ക​ൾ കൈ​പ്പ​റ്റാ​നാ​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​വ​സ​ര​മു​ണ്ട്. എ​ന്നാ​ൽ എ​ല്ലാ കാ​ർ​ഡ് ഉ​ട​മ​ക​ളും കി​റ്റു​ക​ൾ ഓ​ണ​ത്തി​ന് മു​ന്പ് കൈ​പ്പ​റ്റ​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മാ​ണ് കാ​ർ​ഡു​ട​മ​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. കി​റ്റി​ലേ​ക്കു​ള്ള അ​ണ്ടി​പ്പ​രി​പ്പും ഏ​ല​ക്കാ​യ​യും പാ​ക്ക് ചെ​യ്യാ​നു​ള്ള കാ​ല​താ​മ​സ​മാ​ണ് മ​തി​യാ​യ തോ​തി​ൽ കി​റ്റ് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ത​ട​സ​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം.