സ്കൂ​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ൽ പാ​ല​പ്പെ​ട്ടി നി​വാ​സി​ക​ൾ
Friday, August 6, 2021 12:56 AM IST
പൊ​ന്നാ​നി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തെ തു​ട​ർ​ന്നു നാ​ട്ടി​ലെ കാ​ല​പ്പ​ഴ​ക്ക​മേ​റെ​യു​ള്ള പ്രൈ​മ​റി വി​ദ്യാ​ല​യം ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ൽ പാ​ല​പ്പെ​ട്ടി​യി​ലെ നി​വാ​സി​ക​ൾ. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി പൊ​ളി​ച്ചു മാ​റ്റ​പ്പെ​ടു​ന്ന പാ​ല​പ്പെ​ട്ടി​യി​ലെ എ​എം​എ​ൽ​പി സ്കൂ​ൾ ഇ​തോ​ടെ ഇ​ല്ലാ​താ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക. സ്വ​കാ​ര്യ​മാ​നേ​ജ്മെ​ന്‍റി​നു കീ​ഴി​ലു​ള്ള വി​ദ്യാ​ല​യം മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്കു മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മാ​നേ​ജ്മെ​ന്‍റ്.
1939 ൽ ​സ്ഥാ​പി​ച്ച സ്കൂ​ളി​ൽ ഏ​റെ​യും മ​ൽ​സ്യ​തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. സ്കൂ​ൾ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്ക് പി. ​ന​ന്ദ​കു​മാ​ർ എം​എ​ൽ​എ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ പ​ഠി​ക്കു​ന്ന സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള സാ​ഹ​ച​ര്യം ത​ട​യ​ണ​മെ​ന്നും വി​ദ്യാ​ല​യം നി​ല​നി​ർ​ത്തു​ന്ന​തി​നു അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.