വ്യാ​പാ​രി​ക​ൾ​ക്കു മാ​ർ​ഗനി​ർ​ദേ​ശ​വുമാ​യി പോ​ലീ​സ്
Friday, August 6, 2021 12:56 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ലോ​ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ന​ൽ​കി മു​ഴു​വ​ൻ ക​ട​ക​ൾ​ക്കും പ്ര​വ​ർ​ത്താ​നു​മ​തി ന​ൽ​കി​യ​തോ​ടെ വ്യാ​പാ​രി​ക​ൾ​ക്കു മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ക​രു​വാ​ര​കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സ്. സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പ​റ​യ​ട്ട വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. നി​ല​വി​ൽ അ​നു​വ​ദി​ച്ച ഇ​ള​വു​ക​ൾ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​ക​രു​തെ​ന്ന ഉ​ദ്യേ​ശ​ത്തോ​ടെ ക​രു​വാ​ര​കു​ണ്ട്, തു​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്കാ​ണ് ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.
തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ​യാ​ണ് ക​ട​ക​ൾ​ക്കു പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ള്ള​ത്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പ​റ​യ​ട്ട പ​റ​ഞ്ഞു. വ്യാ​പാ​രി സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ഹം​സ സു​ബ്ഹാ​ൻ, എ​ൻ. ഹം​സ ഹാ​ജി, കെ.​എ​ൻ.​കെ. ഹം​സ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.