ജി​ല്ല​യി​ൽ 3,645 പേ​ർ​ക്കു കൂടി കോ​വി​ഡ്
Friday, August 6, 2021 12:56 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ൾ​ക്കു​ൾ​പ്പെ​ടെ 3,645 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 17.87 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 3,585 പേ​ർ​ക്കു രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും 47 പേ​ർ​ക്കു ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത്. കൂ​ടാ​തെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 10 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 1,608 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്. 2,677 പേ​രാ​ണ് ഇ​ന്ന​ലെ ജി​ല്ല​യി​ൽ രോ​ഗ​വി​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് മു​ക്ത​രാ​യി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​വ​രു​ടെ എ​ണ്ണം 3,91,019 ആ​യി. 70,714 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലും 29,666 പേ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ലു​മാ​ണ്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 819 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 562 പേ​രും 162 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലും ക​ഴി​യു​ന്നു.
ത​ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 475 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണം. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.