ക്ഷേ​ത്ര​മോ​ഷ​ണ​ക്കേ​സ്: ര​ണ്ടു പ്ര​തി​ക​ൾ പി​ടി​യി​ൽ
Friday, August 6, 2021 12:55 AM IST
മ​ങ്ക​ട: മ​ക്ക​ര​പ്പ​റ​ന്പ് ക​ണ്ണി​പ്പ​റ​ന്പ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ടു പ്ര​തി​ക​ളെ മ​ങ്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. ഇ​വ​രി​ൽ നി​ന്നു ക​ള​വു ചെ​യ്ത സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. മ​ക്ക​ര​പ്പ​റ​ന്പ് കാ​ളാ​വ് തേ​പ്പ​റ​ന്പ​ൻ മു​ഹ​മ്മ​ദ് ഫൈ​സ​ൽ, കാ​ച്ചി​നി​ക്കാ​ട് ചെ​റു​ശോ​ല ജ​ലാ​ലു​ദീ​ൻ എ​ന്നി​വ​രെ​യാ​ണ് മ​ങ്ക​ട പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ യു.​കെ. ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.
ഇ​ക്ക​ഴി​ഞ്ഞ നാ​ലി​നു വൈ​കു​ന്നേ​രം മ​ങ്ക​ട ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ട്രോ​ളിം​ഗ് ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെ തി​രൂ​ർ​ക്കാ​ട്ടു വ​ച്ചാ​ണ് ഇ​രു​വ​രേ​യും സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട​ത്. തു​ട​ർ​ന്നു പി​ടി​കൂ​ടി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഓ​ട്ടു വി​ള​ക്കു​ക​ൾ, തൂ​ക്കു​വി​ള​ക്ക്, ഓ​ട്ടു​മ​ണി​ക​ൾ, കു​ട​മ​ണി​ക​ൾ എ​ന്നി​വ ഇ​വ​രി​ൽ നി​ന്നു പി​ടി​കൂ​ടി​യ​ത്.
ചോ​ദ്യം ചെ​യ്യലിൽ മ​ക്ക​ര​പ്പ​റ​ന്പ് ക​ണ്ണി​പ​റ​ന്പ് ക്ഷേ​ത്ര​ത്തി​ൽ നി​ന്നു മോ​ഷ്ടി​ച്ച ക​ള​വു​മു​ത​ലാ​ണെ​ന്നു ഇ​വ​യെ​ന്നു ക​ണ്ടെ​ത്തി. പ്ര​തി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി-2​ൽ ഹാ​ജ​രാ​ക്കി. മ​ങ്ക​ട എ​സ്ഐ അ​ല​വി​ക്കു​ട്ടി, എ​എ​സ്ഐ മു​ര​ളി കൃ​ഷ്ണ​ദാ​സ്, ഷാ​ഹു​ൽ ഹ​മീ​ദ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മൊ​യ്തീ​ൻ, ബി​ന്ദു മു​ര​ളി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്ര​വീ​ണ്‍, ര​ജീ​ഷ് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.