പീ​ഡ​ന​ക്കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, August 6, 2021 12:55 AM IST
മ​ഞ്ചേ​രി: യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ട​ങ്ങ​ഴി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ സം​സ്ഥാ​ന​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വാ​വ് അ​റ​സ്റ്റി​ലാ​കു​ന്ന​ത്. 2021 ജ​നു​വ​രി മു​ത​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ലോ​ഡ്ജു​ക​ളി​ലും മ​റ്റും വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പാ​ല​ക്കാ​ട്ടു നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ദാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​ല​വി, സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​എം. അ​ബ്ദു​ള്ള ബാ​ബു, പി. ​ഹ​രി​ലാ​ൽ, സി.​ആ​ർ. ബോ​സ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.