മ​ന്പു​റം ആ​ണ്ടുനേ​ർ​ച്ച​യ്ക്ക് അ​ന്തി​മ രൂ​പ​മാ​യി
Friday, August 6, 2021 12:55 AM IST
തി​രൂ​ര​ങ്ങാ​ടി: ഖു​ഥ്ബു​സ​മാ​ൻ സ​യ്യി​ദ് അ​ല​വി മൗ​ല​ദ​വീ​ല ത​ങ്ങ​ളു​ടെ 183-ാമ​ത് മ​ന്പു​റം ആ​ണ്ടു​നേ​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന വി​വി​ധ ച​ട​ങ്ങ​ൾ​ക്കു അ​ന്തി​മ രൂ​പ​മാ​യി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള​തി​നാ​ൽ പ​രി​പാ​ടി​ക​ളു​ടെ ത​ത്സ​മ സം​പ്രേ​ഷ​ണം സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ട്. പ​ത്തി​നു സി​യാ​റ​ത്ത്, കൊ​ടി​ക​യ​റ്റം, മ​ജ്‌​ലി​സു​ന്നൂ​ർ എ​ന്നി​വ ന​ട​ക്കും. 11 ന് ​രാ​ത്രി മ​ത​പ്ര​ഭാ​ഷ​ണ​വും 12 ന് ​മ​ന്പു​റം സ്വ​ലാ​ത്തും ന​ട​ക്കും. 13, 14, 15 തി​യ​തി​ക​ളി​ലും മ​ത​പ്ര​ഭാ​ഷ​ണ​ങ്ങ​ളു​ണ്ടാ​കും. 16 ന് ​പ്രാ​ർ​ഥ​നാ സ​ദ​സും 17 ന് ​സ​മാ​പ​ന ദു​ആ മ​ജ്‌​ലി​സും ന​ട​ക്കും.
നേ​ർ​ച്ച​യു​ടെ ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് മ​ഖാ​മി​ൽ മൗ​ലി​ദ് പാ​രാ​യ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടി​യാ​ലോ​ച​നാ യോ​ഗ​ത്തി​ൽ ഡോ. ​ബ​ഹാ​ഉ​ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം. സൈ​ത​ല​വി​ഹാ​ജി കോ​ട്ട​ക്ക​ൽ, യു. ​ശാ​ഫി ഹാ​ജി ചെ​മ്മാ​ട്, സി.​എ​ച്ച്. ത്വ​യ്യി​ബ് ഫൈ​സി പു​തു​പ്പ​റ​ന്പ്, സി.​കെ. മു​ഹ​മ്മ​ദ് ഹാ​ജി, എം.​എ. ചേ​ളാ​രി, ഹം​സ ഹാ​ജി മൂ​ന്നി​യൂ​ർ, കെ.​പി. ഷം​സു​ദീ​ൻ ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.