പ്ര​താ​പം മ​ങ്ങി തി​രൂ​ർ വെ​റ്റി​ല
Thursday, August 5, 2021 12:22 AM IST
തി​രൂ​ർ: രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും മി​ക​ച്ച വെ​റ്റി​ല​യാ​യ തി​രൂ​ർ വെ​റ്റി​ല​യു​ടെ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു. നാ​ലു മാ​സം മു​ന്പു നൂ​റെ​ണ്ണം വ​രു​ന്ന കെ​ട്ടി​ന് 60 രൂ​പ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ നി​ല​വി​ൽ 20 രൂ​പ മാ​ത്ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല.
സു​ഗ​ന്ധ​ത്തി​ലും എ​രി​വി​ലും വ​ലി​പ്പ​ത്തി​ലു​മെ​ല്ലാം മി​ക​ച്ച തി​രൂ​ർ വെ​റ്റി​ല സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ല്ലാ​ത്ത​തി​നാ​ൽ അ​ന്യം നി​ന്നു പോ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഒ​രു​കാ​ല​ത്ത് പാ​ൻ​ബ​സാ​ർ മു​ത​ൽ ത​ല​ക്ക​ട​ത്തൂ​ർ വ​രെ വ്യാ​പി​ച്ചു കി​ട​ന്നി​രു​ന്ന വെ​റ്റി​ല​ക്ക​ച്ച​വ​ടം ഇ​ന്നു നാ​മ​മാ​ത്ര​മാ​യി ചു​രു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​നു പേ​ർ തൊ​ഴി​ലെ​ടു​ത്തി​രു​ന്ന മേ​ഖ​ല​യി​ൽ വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണു ബാ​ക്കി.
ഒ​രു കാ​ല​ത്തു തി​രൂ​രി​ലെ പാ​ൻ​ബ​സാ​റി​ൽ നി​ന്നു രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്കും പാ​ക്കി​സ്ഥാ​നി​ലേ​ക്കും വെ​റ്റി​ല ക​യ​റ്റി അ​യ​ച്ചി​രു​ന്ന​താ​ണ്. വെ​റ്റി​ല​യെ ഒ​രു കൃ​ഷി​യാ​യി അം​ഗീ​ക​രി​ക്കാ​ൻ പോ​ലും സ​ർ​ക്കാ​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നു തി​രൂ​ർ വെ​റ്റി​ല ഉ​ത്പാ​ദ​ക സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ന്പാ​ട്ട് ഷാ​ഹു​ൽ ഹ​മീ​ദ് പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പു മം​ഗ​ള എ​ക്സ്പ്ര​സി​നും നേ​ത്രാ​വ​തി​യ്ക്കും ദി​നം​പ്ര​തി വ​ൻ​തോ​തി​ൽ വെ​റ്റി​ല ക​യ​റ്റു​മ​തി​യു​ണ്ടാ​യി​രു​ന്നു. കോ​വി​ഡ്കാ​ല​ത്തി​നു മു​ന്പു വ​രെ ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സ​മു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സ​മാ​യി ക​യ​റ്റു​മ​തി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും വെ​റ്റി​ല​ക്ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.
പ​രി​ഭ​വ​ങ്ങ​ളും പ​രാ​തി​ക​ളും നി​ര​വ​ധി​യു​ണ്ടെ​ങ്കി​ലും പ്ര​താ​പം ന​ഷ്ട​പ്പെ​ടാ​തെ രാ​ജ്യാ​തി​ർ​ത്തി​ക​ൾ ഭേ​ദി​ച്ച് പാ​ക്കി​സ്ഥാ​ൻ, അ​ഫ്ഗാ​നി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ് വി​പ​ണി​ക​ളി​ൽ ഇ​ന്നും തി​രൂ​ർ വെ​റ്റി​ല​യ്ക്കു പ്ര​ത്യേ​ക ഇ​ട​മു​ണ്ട്. വി​ദേ​ശ​ത്തേ​ക്കും സ്വ​ദേ​ശ​ത്തേ​ക്കു​മാ​യി പ്ര​തി​ദി​നം 20 ക്വി​ന്‍റ​ലി​ലേ​റെ വെ​റ്റി​ല ക​യ​റ്റി​വി​ട്ട ച​രി​ത്ര​വു​മു​ണ്ട് തി​രൂ​രി​ന്. തി​രൂ​രി​ലെ വെ​റ്റി​ല വ്യാ​പാ​ര​ത്തി​ന് 115 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ണ്ട്. ബ്രി​ട്ടീ​ഷ് ഭ​ര​ണ​ത്തി​ൽ തു​ട​ങ്ങി​യ ക​ച്ച​വ​ട​ത്തി​ന്‍റെ വ്യാ​പ്തി ഉ​ത്ത​ര​ദേ​ശ​വും പി​ന്നി​ട്ട് അ​തി​രു​ക​ൾ ക​ട​ക്കു​ക​യാ​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലും യു​പി​യി​ലും രാ​ജ​സ്ഥാ​നി​ലും പൊ​ടി​പൊ​ടി​ച്ച ക​ച്ച​വ​ടം പി​ന്നീ​ട് പാ​ക്കി​സ്ഥാ​നി​ലേ​ക്കും അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കും ബം​ഗ്ലാ​ദേ​ശി​ലേ​ക്കും നീ​ണ്ടു. വ്യാ​പാ​രം ദേ​ശാ​ന്ത​ര​ങ്ങ​ളി​ലേ​ക്കു നീ​ണ്ട​പ്പോ​ൾ ഭാ​ഷ​യു​ടെ വ​ര​ന്പു​ക​ളു​മി​ടി​ഞ്ഞു. മ​ല​യാ​ള ഭാ​ഷ​യു​ടെ തി​രു​മു​റ്റ​ത്തേ​ക്ക് ഉ​റു​ദു​വെ​ത്തി. ക​ച്ച​വ​ടം മെ​ച്ച​പ്പെ​ടാ​ൻ എ​ഴു​ത്തി​ട​പാ​ടു​ക​ൾ ഉ​റു​ദു​വി​ലാ​ക്കി​യെ​ന്ന​തും ച​രി​ത്ര സം​ഭ​വ​മാ​ണ്. റൈ​റ്റ​ർ​മാ​ർ മു​ത​ൽ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ വ​രെ ഉ​റു​ദു സ്വാ​യ​ത്ത​മാ​ക്കേ​ണ്ടി വ​ന്നു. നാ​ടി​ന്‍റെ നാ​നാ തു​റ​ക​ളി​ലേ​ക്കും ഭാ​ഷ​യും സം​സ്കാ​ര​വും ഇ​ട​ക​ല​ർ​ന്നു. തി​രൂ​രി​ലെ അ​ങ്ങാ​ടി​സ​ന്ധ്യ​ക​ൾ ഹി​ന്ദു​സ്ഥാ​നി മ​ണ​ത്തു. കി​ഴ​ക്കേ അ​ങ്ങാ​ടി​യി​ലെ മൂ​ന്നു കി​ലോ​മീ​റ്റ​റോ​ളം പ്ര​ദേ​ശം പാ​ൻ ബ​സാ​ർ എാ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. വെ​റ്റി​ല​യ​ല്ലാ​തെ മ​റ്റൊ​ന്നും ക​ച്ച​വ​ട​ത്തി​നാ​യി ഇ​വി​ട​ത്തു​കാ​ർ എ​ടു​ത്തി​രു​ന്നി​ല്ല. ഇ​ന്നു ആ​റു മൊ​ത്ത​വ്യാ​പാ​ര ക​ട​ക​ളി​ലേ​ക്കൊ​തു​ങ്ങി. മു​ഴു​സ​മ​യം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​രു​ന്ന ഹോ​ൾ​സെ​യി​ൽ കേ​ന്ദ്ര​ങ്ങ​ളി​പ്പോ​ൾ മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മാ​ക്കി പ്ര​വ​ർ​ത്ത​നം ചു​രു​ക്കി.
ബി​സി​ന​സ് നാ​ലി​ലൊ​ന്നാ​യി കു​റ​ഞ്ഞ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​ത്തി​ലാ​ണ്. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വെ​റ്റി​ല മേ​ഖ​ല​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ​യും ക​ച്ച​വ​ട​ക്കാ​രു​ടെ​യും ആ​വ​ശ്യം.