നാ​ടാ​കെ നാ​ട്ടു​മാ​വ് പ​ദ്ധ​തി​യു​ടെ രജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങി
Thursday, August 5, 2021 12:22 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന നാ​ടാ​കെ നാ​ട്ടു​മാ​വ് പൈ​ല​റ്റ് പ​ദ്ധ​തി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ മു​തു​കാ​ട് ഡി​വി​ഷ​നി​ൽ തു​ട​ങ്ങി. കൃ​ഷി സൗ​ഹൃ​ദ ഗ്രാ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മു​തു​കാ​ട് ഡി​വി​ഷ​നും ചേ​ർ​ന്ന് പൈ​ല​റ്റ് പ​ദ്ധ​തി​യാ​യി ന​ട​പ്പാ​ക്കു​ന്ന​താ​ണ് നാ​ടാ​കെ നാ​ട്ടു​മാ​വ് പ​ദ്ധ​തി.
പ​രി​പാ​ടി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം.ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. ഫേ​സ് ബു​ക്ക് പേ​ജി​ന്‍റെ ലോ​ഞ്ചി​ങ് പി.​എ​സ്.ര​ഘു​റാ​മും നി​ർ​വ​ഹി​ച്ചു. ഡി​വി​ഷ​നം​ഗം ക​ക്കാ​ട​ൻ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 20-ന് ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കും. ഡി​വി​ഷ​നി​ലെ നൂ​റു​വീ​ടു​ക​ളി​ൽ 20-ന് ​നാ​ട്ടു​മാ​വി​ൻ തൈ​ക​ൾ ന​ടും. ഓ​രോ വീ​ട്ടു​കാ​രും നി​ർ​ദേശി​ക്കു​ന്ന ആ​ളു​ടെ പേ​ര് മാ​വി​ൻ തൈ​ക്ക് ന​ൽ​കും. നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ൽ നി​ന്ന് അ​ന്യ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന സൗ​ഹൃ​ദ​ങ്ങ​ൾ തി​രി​ച്ചു പി​ടി​ക്കാ​നും നാ​ട​ൻ ഫ​ല​വൃ​ഷ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. പി.​വി. ഇ​സ്മ​യി​ൽ, ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ ര​വി, ലീ​ജി​ത്ത്, കെ. ​സ​ജീ​വ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.