കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​നാ​സ്ഥ: ചു​ങ്ക​ത്ത​റ​യി​ൽ പ്ര​തി​പ​ക്ഷം ബോ​ർ​ഡ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു
Thursday, August 5, 2021 12:22 AM IST
എ​ട​ക്ക​ര: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​സി​ഡ​ന്‍റ് , സെ​ക്ര​ട്ട​റി എ​ന്നി​വ​ർ തി​ക​ഞ്ഞ അ​നാ​സ്ഥ കാ​ണി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ നി​ന്നും സി​പി​എം അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നു സി​പി​എം അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്ക് സം​വി​ധാ​നം പാ​ടെ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നേ​ന വ​ർ​ധി​ച്ചി​ട്ടും അ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കാ​ത്ത​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നു സി​പി​എം അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി.
ഓ​രോ പ​ഞ്ചാ​യ​ത്തും അ​ഞ്ച് വീ​തം വാ​ഹ​നം കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ക​രു​തി​വെ​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. എ​ന്നാ​ൽ, പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത് ഒ​രേ​യൊ​രു വാ​ഹ​ന​മാ​ണു​ള്ള​തെ​ന്നും പ്ര​തി​പ​ക്ഷ​അം​ഗം എം.​ആ​ർ.​ജ​യ​ച​ന്ദ്ര​ൻ കു​റ്റ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും തു​ട​രു​ന്ന അ​നാ​സ്ഥ​ക്കെ​തി​രെ ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ച് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.