മ​ര​പ്പ​ല​ക​യിൽ വരച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം അ​യി​ഷ കൈ​മാ​റി
Thursday, August 5, 2021 12:22 AM IST
കാ​ളി​കാ​വ്: മ​ര​പ്പ​ല​ക​ക​ളി​ൽ തീ ​കൊ​ണ്ട് വരച്ച ചി​ത്രം അയി​ഷ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കൈ​മാ​റി. പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്രം ആ​ഴ്ച​ക​ളെ​ടു​ത്ത് കൊ​ണ്ടാ​ണ് അ​യി​ഷ വ​ര​ച്ചെ​ടു​ത്ത​ത്. വു​ഡ് ബേ​ണിം​ഗ് ആ​ർ​ട്ട് (പൈ​റോ​ഗ്ര​ഫി)​ൽ മി​ക​വ് തെ​ളി​യി​ച്ച മൂ​ന്നാം വ​ർ​ഷ ആ​ർ​കി​ടെ​ക്ട് വി​ദ്യാ​ർ​ഥി​നി കാ​ളി​കാ​വ് ക​ല്ല​ൻ​കു​ന്നി​ലെ സാ​ദ്- സ​ൽ​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ അ​യി​ഷ പ​ല​പ്ര​മു​ഖ​രു​ടേ​യും അ​ട​ക്കം ഒ​ട്ടേ​റെ ചി​ത്ര​ങ്ങ​ൾ മ​ര​പ്പ​ല​ക​ക​ളി​ൽ വ​രച്ചി​ട്ടു​ണ്ട്.മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ അ​തു​നേ​രി​ൽ കൈ​മാ​റ​ണ​മെ​ന്ന് അ​യി​ഷ​ക്ക് അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹ​വും ഉ​ണ്ടാ​യി.
മ​ക​ളു​ടെ ആ​ഗ്ര​ഹം സാ​ധി​ച്ചെ​ടു​ക്കു​ന്ന​തി​നു വേ​ണ്ടി സി​പി​എം നേ​തൃ​ത്വ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യും അ​യി​ഷ​യു​ടെ പി​താ​വ് സാ​ദ് ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ൽ കൈ​മാ​റാ​ൻ അ​നു​മ​തി ല​ഭി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് അ​യി​ഷ​യും പി​താ​വും മാ​താ​വും ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വ​ണ്ടി ക​യ​റി. ബു​ധ​നാ​ഴ്ച രാ​വി​ലെ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ചേ​ന്പ​റി​ൽ വ​ച്ച് അ​യി​ഷ ചി​ത്രം മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി. മു​ഖ്യ​മ​ന്ത്രി ചി​ത്രം ക​ണ്ട​തോ​ടെ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു.
മ​നോ​ഹ​ര​മാ​യ ചി​ത്രം മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ൽ കൈ​മാ​റാ​ൻ സാ​ധി​ച്ച​തി​ലും സം​സാ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ലൂ​ടെ അ​യി​ഷ ഇ​പ്പോ​ൾ വീ​ണ്ടും താ​ര​മാ​യി​രി​ക്കു​ക​യാ​ണ്. മ​ക​ളി​ലൂ​ടെ ല​ഭി​ച്ച ഈ ​അ​വ​സ​രം അ​യി​ഷ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും അ​ഭി​മാ​ന​ത്തി​ന്‍റെ ദി​ന​മാ​യി.