ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി സ​ബ് ക​ള​ക്ട​ർ
Thursday, August 5, 2021 12:22 AM IST
നി​ല​ന്പൂ​ർ: ക​രു​ളാ​യി ഉ​ൾ​വ​ന​ത്തി​ലെ പ്രാ​ക്ത​ന​ഗോ​ത്ര​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ചോ​ല​നാ​യ്ക്ക​ർ താ​മ​സി​ക്കു​ന്ന മാ​ഞ്ചീ​രി കോ​ള​നി പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ് സ​ന്ദ​ർ​ശി​ച്ചു. കോ​ള​നി​വാ​സി​ക​ളു​ടെ പ​രാ​തി​ക​ളും ആ​വ​ശ്യ​ങ്ങ​ളും ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി​യ സ​ബ് ക​ള​ക്ട​ർ ആ​വ​ശ്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പ​റ​ഞ്ഞു.
കോ​ള​നി​വാ​സി​ക​ളി​ൽ പ​ല​ർ​ക്കും ആ​ധാ​ർ കാ​ർ​ഡും ബാ​ങ്ക് അ​ക്കൗ​ണ്ടും ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ല​തും കൈ​പ്പ​റ്റാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും കോ​ള​നി​വാ​സി​ക​ൾ സ​ബ്ക​ള​ക്ട​റോ​ട് പ​രാ​തി അ​റി​യി​ച്ചു. കോ​ള​നി​ക​ളി​ലേ​ക്ക് റോ​ഡ് സൗ​ക​ര്യം വേ​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന​തി​നും സ്വ​കാ​ര്യ​ജീ​പ്പു​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​നാ​യി 2000 രൂ​പ​യോ​ളം ഇ​തി​നു ചെ​ല​വ് വ​രു​ന്നു​ണ്ട്.​നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച മാ​ഞ്ചീ​രി മൈ​ലാ​ടി​പ്പൊ​ട്ടി പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും ആ​ദി​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ ര​ഘു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ​സം​ഘ​വും ഡോ.​അ​നു​പ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും, ഐ​ടി​ഡി​പി പോ​ലീ​സ്, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു