ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Thursday, August 5, 2021 12:20 AM IST
ക​രു​വാ​ര​കു​ണ്ട്: പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​വാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ് അ​നു​മോ​ദ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​വൈ​ക​ല്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളെ​യു​മാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പ​രി​വാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​നു​മോ​ദി​ച്ച​ത്.​ ഒ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ അ​നു​മോ​ദ​നം ഏ​റ്റു​വാ​ങ്ങി. വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​നോ​ടൊ​പ്പം മാ​ന​സി​കോ​ല്ലാ​സം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​കെ.​ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ ഐ.​ടി.​സാ​ജി​ത, ഗി​രീ​ഷ് ത​ച്ച​ന്പ​റ്റ, പ​രി​വാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഹം​സ കു​ന്ന​നാ​ത്ത്, ഉ​പ​ദേ​ഷ്ടാ​വ് സി.​പി.​കു​ഞ്ഞാ​ല​ൻ, സെ​ക്ര​ട്ട​റി എ​ൻ.​കെ.​ഉ​മ്മ​ർ, കോ​ഡി​നേ​റ്റ​ർ എം.​ടി.​ഉ​മ്മ​ർ, രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.