സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Thursday, August 5, 2021 12:20 AM IST
എ​ട​ക്ക​ര: വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ക്ക​ര​യി​ൽ നി​ൽ​പ്പു​സ​മ​രം സം​ഘ​ടി​പ്പി​ച്ചു. യു​ഡി​എ​ഫ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട​ക്ക​ര ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​യി​രു​ന്നു സ​മ​രം. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന കൈ​യ്യാങ്ക​ളി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ങ്ക് ആ​ർ​ക്കും വി​സ്മ​രി​ക്കാ​നാ​കി​ല്ലെ​ന്നും ശി​വ​ൻ​കു​ട്ടി മ​ന്ത്രി​യാ​യി തു​ട​രു​ന്ന​ത് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ അ​ധ​പ​ത​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും വി.​എ.​ക​രീം ചൂ​ണ്ടി​ക്കാ​ട്ടി. കെ.​ടി.​കു​ഞ്ഞാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, എ.​ഗോ​പി​നാ​ഥ്, സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ, പാ​നാ​യി​ൽ ജേ​ക്ക​ബ്, പാ​ലൊ​ളി മെ​ഹ​ബൂ​ബ്, ഒ.​ടി.​ജെ​യിം​സ്, സ​ത്താ​ർ മാ​ഞ്ചേ​രി പ്ര​സം​ഗി​ച്ചു.