കോ​വി​ഡ് വ്യാ​പ​നം: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ബ് ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Thursday, August 5, 2021 12:20 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ത​ലാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ്ക​ള​ക്ട​ർ ശ്രീ​ധ​ന്യ സു​രേ​ഷ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​നാ​ല​ക​ത്ത് അ​ബൂ​ബ​ക്ക​ർ, ആ​ർ​എം​എ ഡോ.​ബ​ഹാ​വു​ദ്ദീ​ൻ എ​ന്നി​വ​രു​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളെ കു​റി​ച്ചും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ളെ കു​റി​ച്ചും സ​ബ്ക​ള​ക്ട​ർ ചോ​ദി​ച്ച​റി​ഞ്ഞു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ ദി​വ​സ​വും ശ​രാ​ശ​രി 180-ഓ​ളം കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.
പ്ര​തി​ദി​നം 400-ഓ​ളം പേ​ർ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ളും ന​ട​ത്തു​ന്ന​താ​യി അ​ധി​കൃ​ത​ർ സ​ബ്ക​ള​ക്ട​റെ അ​റി​യി​ച്ചു. 60 കി​ട​ക്ക​ക​ളാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. നി​ല​വി​ൽ ഇ​വ മു​ഴു​വ​നാ​യി രോ​ഗി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.
ചൊ​വ്വാ​ഴ്ച കോ​വി​ഡേ​ത​ര രോ​ഗി​ക​ളാ​യി 92 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യി പോ​കു​ന്ന രോ​ഗി​ക​ൾ​ക്ക് വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ വാ​ഹ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. അ​ക്കാ​ര്യം കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം അ​റി​യി​ക്കു​മെ​ന്ന് സ​ബ്ക​ള​ക്ട​ർ അ​റി​യി​ച്ചു.