നി​ല​ന്പൂ​രി​ൽ ആ​ദി​വാ​സി​ക​ൾ​ക്ക് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി വ​രും
Wednesday, August 4, 2021 12:49 AM IST
നി​ല​ന്പൂ​ർ: ആ​ദി​വാ​സി​ക​ൾ​ക്കു നി​ല​ന്പൂ​രി​ൽ സ്വ​ന്ത​മാ​യി സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി. 14.5 കോ​ടി രൂ​പ​യു​ടെ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​യി ക​ഴി​ഞ്ഞു.
ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ദി​വാ​സി​ക​ളു​ള്ള​ത് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലാ​ണ്. എ​ന്നാ​ൽ, അ​വ​ർ​ക്കു സ്വ​ന്ത​മാ​യി ജി​ല്ല​യി​ൽ ഒ​രാ​ശു​പ​ത്രി​യി​ല്ല. നി​ല​ന്പൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​രു​ടെ ഉ​ൾ​പ്പെ​ടെ കു​റ​വു മൂ​ലം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളേ​യോ മ​ഞ്ചേ​രി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളേ​യോ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ആ​ദി​വാ​സി​ക​ൾ​ക്കാ​യി ഒ​രു സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി എ​ന്ന ല​ക്ഷ്യ​വു​മാ​യി നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്നി​ട്ടി​റ​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന​ത്.
നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ഗ​ളി​യി​ൽ ആ​ദി​വാ​സി​ക​ൾ​ക്കാ​യു​ള്ള ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. നി​ല​ന്പൂ​ർ, കാ​ളി​കാ​വ് ബ്ലോ​ക്ക് പ​രി​ധി​യി​ലാ​യി അ​യ്യാ​യി​ര​ത്തോ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ണ്ട്. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ചു​ങ്ക​ത്ത​റ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​നോ​ടു ചേ​ർ​ന്ന് ആ​ശു​പ​ത്രി നി​ർ​മി​ക്കാ​നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​യി​രി​ക്കും ആ​ശു​പ​ത്രി സ​ജ്ജ​മാ​ക്കു​ക. നി​ല​ന്പൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി ഇ​ല്ലാ​ത്ത​തി​നാ​ൽ നി​ര​വ​ധി പേ​രു​ടെ ജീ​വ​നു​ക​ളാ​ണ് ചി​ക​ൽ​സ തേ​ടി മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ പൊ​ലി​ഞ്ഞു പോ​കു​ന്ന​ത്. നി​ല​ന്പൂ​രി​ൽ അ​ടി​യ​ന്ത​ര​മാ​യി ഒ​രു സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നേ​ട്ട് പോ​കു​ന്ന​ത്.