42 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
Wednesday, August 4, 2021 12:49 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ഓ​ട്ടോ​റി​ക്ഷ​യി​ൽ വി​ൽ​പ്പ​ന​ക്ക​നാ​യി ക​ട​ത്തി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന 42 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​ക്ക​ളെ പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് അ​റ​സ്റ്റ് അ​റ​സ്റ്റ് ചെ​യ​്തു. പൂ​ക്കോ​ട്ടും​പാ​ടം അ​ഞ്ചാം​മൈ​ൽ തോ​ട്ടും​പ​ള്ള​ത്തി​ൽ ര​മേ​ശ്ബാ​ബു, ഉ​ള്ളാ​ട് പാ​ല​ശേ​രി ജി​തേ​ഷ് എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ രാ​ജേ​ഷ് ആ​യോ​ട​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ.സു​കു​മാ​ര​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു അ​മ​ര​ന്പ​ലം സൗ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു മ​ല​യോ​ര മേ​ഖ​ല​യി​ലെ മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ൾ അ​ട​ച്ചി​ട്ട​തു മൂ​ലം പ്ര​ദേ​ശ​ത്ത് വ​ൻ​തോ​തി​ൽ മ​ദ്യം ക​ട​ത്തു​ന്ന​തു പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഓ​ട്ടോ​റി​ക്ഷ​യു​ടെ പാ​സ​ഞ്ച​ർ സീ​റ്റി​നു പി​റ​കു​വ​ശ​ത്തു അ​ടു​ക്കി​വ​ച്ച നി​ല​യി​ൽ അ​ര ലി​റ്റ​റി​ന്‍റെ ഒ​രേ ബ്രാ​ൻ​ഡി​ൽ​പ്പെ​ട്ട 84 മ​ദ്യ​ക്കു​പ്പി​ക​ളാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.
മ​ല​പ്പു​റ​ത്തെ സ്വ​കാ​ര്യ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​യി​ൽ നി​ന്നു പ്ര​തി​ക​ൾ ര​ണ്ടു പേ​രും ചേ​ർ​ന്നു പ​ല ത​വ​ണ​ക​ളാ​യി​ട്ടാ​ണ് മ​ദ്യം ശേ​ഖ​രി​ച്ച​ത്. പ്ര​തി​ക​ളെ നി​ല​ന്പൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​എ​സ്ഐ വി.​കെ പ്ര​ദീ​പ്, സി​പി​ഓ​മാ​രാ​യ ജി​യോ ജേ​ക്ക​ബ്, എ. ​സു​ദേ​വ്, എ​സ്. അ​ഭി​ലാ​ഷ്, സി. ​അ​ജീ​ഷ്., ടി. ​നി​ബി​ൻ​ദാ​സ്, ടി.​വി അ​ഖി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.