4,276 പേ​ർ​ക്കു കോ​വി​ഡ്
Wednesday, August 4, 2021 12:49 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 4,276 പേ​ർ കൂ​ടി കോ​വി​ഡ്19 ബാ​ധി​ത​രാ​യി. 17.02 ശ​ത​മാ​ന​മാ​ണ് കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.
2,277 പേ​ർ വി​ദ​ഗ്ധ പ​രി​ച​ര​ണ​ത്തി​നു ശേ​ഷം വൈ​റ​സ് വി​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 3,84,766 പേ​രാ​യി. രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട് വൈ​റ​സ് ബാ​ധി​ത​രാ​കു​ന്ന​വ​ർ ജി​ല്ല​യി​ൽ വ​ർ​ധി​ക്കു​ക​യാ​ണ്. 4,219 പേ​ർ​ക്കാ​ണ് ഇ​ത്ത​ര​ത്തി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.
29 പേ​ർ​ക്കു വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്നു പേ​ർ​ക്കും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ 16 പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഒ​ന്പ​തു പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 66,417 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 28,602 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 779 പേ​രും കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെന്‍ററു​ക​ളി​ൽ 517 പേ​രും 159 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്.
ത​ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍ററു​കളി​ൽ 438 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
ജി​ല്ല​യി​ൽ ഇ​തു​വ​രെ 1,582 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണം. നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ൽ പോ​ക​രു​ത്. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.