ജ​ന​മൈ​ത്രി പോ​ലീ​സ് ബോ​ധ​വ​ത്കര​ണം ന​ട​ത്തി
Wednesday, August 4, 2021 12:48 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സും തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ക്ല​ബു​ക​ളു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ക്ല​ബു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ക​രു​വാ​ര​കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സ് ന​ട​പ്പാ​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ ക്ല​ബു​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യ​ത്. ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ മ​നോ​ജ് പ​റ​യ​റ്റ ക്ലാ​സ് ന​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​എ.​ജ​ലീ​ൽ, എ​ൻ.​പി.​നി​ർ​മ​ല, വി.​ജ​സീ​ന, മ​റ്റു അം​ഗ​ങ്ങ​ൾ, യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷ​റ​ഫു ത​രി​പ്ര​മു​ണ്ട തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.