പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ണം: ഗ്ലോ​ബ​ൽ കെഎംസി​സി
Wednesday, August 4, 2021 12:48 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്നങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക്രി​യ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ ത​യാ​റ​ക​ണ​മെ​ന്ന് വെ​ട്ട​ത്തൂ​ർ ഗ്ലോ​ബ​ൽ കെഎം​സി​സി ക​മ്മി​റ്റി രൂ​പീ​ക​ര​ണ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വെ​ട്ട​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​അ​ബ്ദു​ൾ​ഹ​മീ​ദ് അ​ധ്യക്ഷ​ത വ​ഹി​ച്ചു. ലീ​ഗ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ടി.​ഷി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​കെ.​റ​ഫീ​ഖ് ഹ​സ​ൻ, പി.​ടി.​നാ​സ​ർ, പി. ​കു​ഞ്ഞ​ൻ​അ​ലി, കാ​വ​ണ്ണ​യി​ൽ ഹം​സു, അ​ലി വെ​ട്ട​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഹ​മ്മ​ദ് അ​ലി മു​സ്ല്യാ​ർ മേ​ൽ​കു​ള​ങ്ങ​ര സ്വ​ാഗ​തം പ​റ​ഞ്ഞു. വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഗ്ലോ​ബ​ൽ കെഎംസി​സി ഭാ​ര​വാ​ഹി​ക​ൾ: വി.​കെ.​റ​ഫീ​ഖ് ഹ​സ​ൻ വെ​ട്ട​ത്തൂ​ർ (സൗ​ദി അ​റേ​ബ്യ) (ചെ​യ​ർ​മാ​ൻ), കു​ഞ്ഞ​ല​വി കി​ളി​യ​ങ്ങ​ൽ മ​ണ്ണാ​ർ​മ​ല (വൈ​സ് ചെ​യ​ർ​മാ​ൻ), നൗ​ഷാ​ദ് ബാ​ബു വൈ​ശ്യാ​ർ മ​ണ്ണാ​ർ​മ​ല (പ്ര​സി​ഡ​ന്‍റ്), ഉ​സ്മാ​ൻ മ​ച്ചി​ങ്ങ​ൽ, മു​സ്ത​ഫ കോ​ഴി​ശേ​രി, എ​ൻ.​അ​ലി വെ​ട്ട​ത്തൂ​ർ, വി.​അ​ലി​മ​ണ്ണാ​ർ​മ​ല, ഗ​ഫൂ​ർ ഉ​ണ്ണി​യ​ന്പ​ത്ത്, (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​വി.​എ.​ഗ​ഫൂ​ർ കാ​പ്പ് (ദു​ബാ​യ്) (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഫി​റോ​സ് അ​റ​ബി മ​ണ്ണാ​ർ​മ​ല, ഷ​റ​ഫു​ദീ​ൻ എ​ല​ന്തി​ക്ക​ൽ വേ​ങ്ങൂ​ർ, അ​ലി അ​സ്ക​ർ കാ​ര്യ​വ​ട്ടം, ടി.​അ​ർ​ഷാ​ദ് വെ​ട്ട​ത്തൂ​ർ, കെ. ​ടി.​മാ​നു​പ്പ പ​ള്ളി​കു​ത്ത് (ജോ​യി​നന്‍റ് സെ​ക്ര​ട്ട​റി), തൊ​ട്ടി​കു​ള​യ​ൻ സ​ലീം, മ​ലേ​ഷ്യ (ട്ര​ഷ​റ​ർ).