ഖാ​ദി ഓ​ണംമേ​ള​യ്ക്കു തു​ട​ക്ക​മാ​യി
Tuesday, August 3, 2021 1:30 AM IST
മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കി​ഴി​വോ​ടെ ഖാ​ദി ബോ​ർ​ഡി​ന്‍റെ ഖാ​ദി ഓ​ണം മേ​ള​യ്ക്കു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. കോ​ട്ട​പ്പ​ടി​യി​ലെ ഖാ​ദി​ഗ്രാ​മ സൗ​ഭാ​ഗ്യ - ഖാ​ദി വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ മേ​ള​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം​കെ.​റ​ഫീ​ഖ നി​ർ​വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കാ​ടേ​രി, കൗ​ണ്‍​സി​ല​ർ ജ​യ​ശ്രീ​യ്ക്കു ഖാ​ദി ഉ​ത്പ​ന്നം ന​ൽ​കി ഓ​ണം മേ​ള​യു​ടെ ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി.
20 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ ഖാ​ദി വ​സ്ത്ര​ങ്ങ​ൾ​ക്ക് 30 ശ​ത​മാ​നം വ​രെ ഗ​വ​ണ്‍​മെ​ന്‍റ് റി​ബേ​റ്റ് ല​ഭി​ക്കും.
സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​വ​രെ ക്രെ​ഡി​റ്റ് സൗ​ക​ര്യ​വും മേ​ള​യി​ലു​ണ്ട്. ഖാ​ദി സി​ൽ​ക്ക് സാ​രി​ക​ൾ, കോ​ട്ട​ണ്‍ സാ​രി​ക​ൾ, കു​പ്പ​ടം മു​ണ്ടു​ക​ൾ, ഡ​ബി​ൾ ദോ​ത്തി​ക​ൾ, ഉ​ന്ന കി​ട​ക്ക​ക​ൾ, ത​ല​യി​ണ​ക​ൾ, ബെ​ഡ്ഷീ​റ്റു​ക​ൾ, ന​റു​തേ​ൻ, സോ​പ്പു​ക​ൾ, മ​റ്റു ഗ്രാ​മ വ്യ​വ​സാ​യ ഉ​ത്പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​പു​ല​മാ​യ ശേ​ഖ​രം കോ​ട്ട​പ്പ​ടി​യി​ലെ ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും ഇ​ത്ത​വ​ണ 5,001 രൂ​പ​യു​ടെ ഖാ​ദി​കി​റ്റ് 40 ശ​ത​മാ​നം ഡി​സ്കൗ​ണ്ടി​ൽ ല​ഭി​ക്കും എ​ന്ന​താ​ണ് മേ​ള​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം.
സാ​ധാ​ര​ണ ന​ൽ​കു​ന്ന 30 ശ​ത​മാ​നം ഇ​ള​വി​നു പു​റ​മേ കോ​വി​ഡ് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യു​ള​ള 10 ശ​ത​മാ​നം സൗ​ജ​ന്യം കൂ​ടി ചേ​ർ​ത്താ​ണ് ഈ ​സ​ഹാ​യ വി​ല. കു​പ്പ​ടം (മു​ണ്ട് ), ക​ള​ർ കു​പ്പ​ടം, ക​ള​ർ ദോ​ത്തി, ട​വ​ൽ, തോ​ർ​ത്ത്, ആ​ർ​എം​എ​സ്, ക​ള​ർ ഷ​ർ​ട്ടിം​ഗ്, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ, തു​ണി സ​ഞ്ചി, മാ​സ്ക്, കൊ​ട്ടാ​ടി (തോ​ർ​ത്ത്)​എ​ന്നി​ങ്ങ​നെ 11 ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഖാ​ദി കി​റ്റി​ലു​ള്ള​ത്.
പ​രി​പാ​ടി​യി​ൽ ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് മ​ഞ്ജു​ഷ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
ഖാ​ദി ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.