കോ​ഴി​ക്ക​ട​യി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി
Monday, August 2, 2021 12:52 AM IST
ച​ങ്ങ​രം​കു​ളം: കോ​ഴി​ക്ക​ട​യി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി. ച​ങ്ങ​രം​കു​ളം ചി​റ​വ​ല്ലൂ​ർ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ഴി​ക്ക​ട​യി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്നു ച​ങ്ങ​രം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു ഫോ​ണ്‍ സ​ന്ദേ​ശ​മെ​ത്തു​ക​യാ​യി​രു​ന്നു. സ​ന്ദേ​ശം ല​ഭി​ച്ച ഉ​ട​നെ പോ​ലീ​സ് സം​ഭ​വസ്ഥ​ല​ത്തു പാ​ഞ്ഞെ​ത്തി തെ​ര​ച്ചി​ൽ തു​ട​ങ്ങി.
കെ​ട്ടി​ടം മു​ഴു​വ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സി​നു ബോം​ബ് ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നു മൊ​ബൈ​ൽ ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​ർ സ്വ​ദേ​ശി​യാ​യ മാ​ന​സി​കാ​സ്വ​സ്ഥ്യ​മു​ള്ള ആ​ളാ​ണ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച​തെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.