പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി
Saturday, July 31, 2021 2:21 AM IST
എ​ട​ക്ക​ര: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ(​ഐ​എ​ൻ​ടി​യു​സി) സ​മ​രം ന​ട​ത്തി.
ഓ​ട്ടോ ടാ​ക്സി ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ൾ​ക്കും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ക, കോ​വി​ഡ് നി​യ​മ​ങ്ങ​ളു​ടെ മ​റ​വി​ൽ മോ​ട്ടോ​ർ തൊ​ളി​ലാ​ളി​ക​ളെ പീ​ഡിപ്പിക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജാ​ഫ​ർ പു​ലി​യോ​ട​ൻ പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഫീ​ഖ് മോ​ൻ സ്വാ​ഗ​ത​വും സു​കു​മാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഫെ​ബി​ർ നാ​രോ​ക്കാ​വ്, ആ​ഷി​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നി​ല​ന്പൂ​ർ: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ഐ​എ​ൻ​ടി​യു​സി സ​മ​രം ന​ട​ത്തി. സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. 4000 കോ​ടി രൂ​പ​യോ​ളം ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ കി​ട​ക്കു​ന്പോ​ൾ അ​തി​ന്‍റെ പ​ലി​ശ​യി​ൽ നി​ന്നു മാ​ത്രം മൊ​ത്തം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നും കേ​ര​ള​ത്തി​ലെ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ന്ധ​ന വി​ല​യി​ൽ സ​ബ്സി​ഡി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പെ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. ന​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, റ​ഹീം ചോ​ല​യി​ൽ, ടി.​എം.​എ​സ്. ആ​ഷി​ഫ്, റ​നീ​സ് ക​വാ​ട്, അ​ശ​റ​ഫ് ബാ​വ, സു​നി​ൽ പൊ​ന്നു​ട്ട​ൻ, ഹ​ബീ​ബ്, ബാ​ബു കൊ​ള​ക്ക​ണ്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.