ഇ​ന്ധ​ന​വി​ല വ​ർ​ധ​നയ്്ക്കതി​രെ യു​വാ​ക്ക​ളു​ടെ സൈ​ക്കി​ൾ യാ​ത്ര
Saturday, July 31, 2021 2:21 AM IST
ക​രു​വാ​ര​കു​ണ്ട്: ഇ​ന്ധ​നവി​ല വ​ർ​ധ​ന​വി​നെ​തി​രെ ക​രു​വാ​ര​കു​ണ്ടി​ലെ മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ സൈ​ക്കി​ൾ യാ​ത്ര തു​ട​ങ്ങി. ക​രു​വാ​ര​കു​ണ്ട് കു​ട്ട​ത്തി​യി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫ​ർ​ഹാ​ൻ ഫാ​റൂ​ഖ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. കേ​ര​ളം, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് സം​ഘം യാ​ത്ര ന​ട​ത്തു​ക.
ഇ​ന്ധ​നവി​ല​വ​ർ​ധ​ന​വി​നെ​തി​രെ നാ​ടൊ​ട്ടു​ക്കും വ്യ​ത്യ​സ്ഥ​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​രു​വാ​ര​കു​ണ്ടി​ലെ യു​വാ​ക്ക​ളാ​യ വി.​ഉ​വൈ​സ്, ടി.​കെ.​സ​മ​റൂ​ദ്, വി.​കെ.​സ​ഹീ​ർ എ​ന്നീ മൂ​ന്നം​ഗ സം​ഘം തെ​ക്കേ ഇ​ന്ത്യ​ൻ സൈ​ക്കി​ൾ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. കു​ട്ട​ത്തി​യി​ലെ ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ കോ​ക്കോ സൈ​ക്കി​ൾ മാ​ർ​ട്ടാ​ണ് യാ​ത്ര സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് കു​ട്ട​ത്തി​യി​ൽ നി​ന്നാ​ണ് യാ​ത്ര പു​റ​പ്പെ​ട്ട​ത്. എം.​ബാ​ബു, പി.​ആ​ഷിം, അ​ക്ബ​ർ പ​ട്ടാ​ളം, സി​റാ​ജ്, ഉ​മ്മ​ർ ത​ച്ച​ന്പ​റ്റ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.