അ​രു​ണ്‍​കു​മാ​റി​ന്‍റെ സ്മ​ര​ണ​യി​ൽ ഓ​ർ​മ​ക്കൂ​ട്ടം ഇ​ന്ന്
Saturday, July 31, 2021 2:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ​: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന പി.​ടി.​അ​രു​ണ്‍​കു​മാ​ർ വി​ട​പ​റ​ഞ്ഞി​ട്ടു ആ​റു​വ​ർ​ഷം തി​ക​യു​ന്ന ഇ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പി.​ടി.​അ​രു​ണ്‍​കു​മാ​ർ സ്മാ​ര​ക സാം​സ്കാ​രി​ക സ​മി​തി ഈ ​വ​ർ​ഷ​ത്തെ അ​രു​ണോ​ർ​മ-2021 ഓ​ർ​മ​ക്കൂ​ട്ടം പ​രി​പാ​ടി ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ഫേ​സ്ബു​ക്ക് ലൈ​വാ​യാ​യി ന​ട​ക്കും. ഓ​ണ്‍​ലൈ​നാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പി.​ടി.​അ​രു​ണ്‍​കു​മാ​ർ സ്മാ​ര​ക പു​ര​സ്ക്കാ​ര നി​ർ​വ​ഹ​ണം ന​ട​ത്തും. ജീ​വ​ൻ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ൻ ക​ണ്ണം​തൊ​ടി അ​ബ്ദു​ൾ അ​സീ​സ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങും. കോ​വി​ഡാ​ന​ന്ത​ര സാ​മൂ​ഹി​ക ജീ​വി​തം വി​ഷ​യ​ത്തി​ൽ ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​രു​ണ്‍​കു​മാ​റി​ന്‍റെ കൂ​ട്ടു​കാ​ർ പ്ര​സം​ഗി​ക്കും.
സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സി.​വാ​സു​ദേ​വ​ൻ, പി.​തു​ള​സീ​ദാ​സ്, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, ഡോ.​പി.​വി.​അ​രു​ണ്‍, പി.​എ​സ്.​വി​ജ​യ​കു​മാ​ർ, മ​നോ​ജ്കു​മാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ, ദേ​വി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.