സ​മ​രം ന​ട​ത്തി
Friday, July 30, 2021 12:22 AM IST
എ​ട​ക്ക​ര: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ സ​മ​രം ന​ട​ത്തി. രാ​വി​ലെ ഞെ​ട്ടി​ക്കു​ളം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മ​റി​യാ​മ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​എ​ച്ച്സി​യി​ൽ ന​ട​ത്തു​ന്ന ആ​ന്‍റിജ​ൻ ടെ​സ്റ്റും വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പും സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ക, ഒ​പി​യി​ൽ വ​രു​ന്ന​വ​ർ​ക്ക് തി​ര​ക്കി​ല്ലാ​തെ മ​രു​ന്നു​ക​ൾ വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക, കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ​ശേ​ഷം പോ​സി​റ്റീ​വാ​കു​ന്ന​വ​രെ സു​ര​ക്ഷി​ത​മാ​യി വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക, പി​എ​ച്ച്സി​യി​ൽ കി​ട​ത്തി​ച്ചി​കി​ത്സ ഉ​ട​ൻ പു​നഃ​സ്ഥാ​പി​ക്കു​ക, കെ​ട്ടി​ട​ത്തി​ന് ഭീ​ഷ​ണി​യാ​യ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കി​ണ​റ്റി​ങ്ങ​ൽ റു​ബീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​റ്റ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​നാ​സ​ർ സ്രാ​ന്പി​ക്ക​ൽ, ഓ​മ​ന നാ​ഗ​ലോ​ടി​യി​ൽ, കെ.​ഷ​റ​ഫു​ന്നി​സ, സ​ലൂ​ബ് ജ​ലീ​ൽ, പി.​എ​ൻ. ക​വി​ത, മോ​ൾ​സി പ്ര​സാ​ദ്, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​വി.​മു​ജീ​ബ്, എം.​എ.​ജോ​സ്, ഉ​ബൈ​ദ് കാ​ക്കി​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ച​ർ​ച്ച ന​ട​ത്തി
മ​ല​പ്പു​റം: കോ​വി​ഡാ​ന​ന്ത​ര വി​ദ്യാ​ഭ്യാ​സം നേ​രി​ടാ​വു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും വ​യ​നാ​ട് ഫീ​ൽ​ഡ് ഒൗ​ട്ട്റീ​ച്ച് ബ്യൂ​റോ ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ചു. വ​ളാ​ഞ്ചേ​രി രാ​മ​ൻ മെ​മ്മോ​റി​യ​ൽ ടി​ടി​ഐ​യി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ വ​ന്നി​ട്ടു​ള്ള വ​ലി​യ ഇ​ട​വേ​ള ഏ​തെ​ല്ലാം രീ​തി​യി​ൽ കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്നും വ​ള​രെ പെ​ട്ടെന്ന് ത​ന്നെ അ​വ​രെ സ്വാ​ഭാ​വി​ക​മാ​യ സ്കൂ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് എ​ങ്ങ​നെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​മെ​ന്നും അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. അ​ധ്യാ​പ​ക​രാ​യ പീ​റ്റ​ർ ചാ​ക്കോ, ബി.​എ​സ്.​ജ്യോ​തി, എ.​ശ്യാം ഫീ​ൽ​ഡ് പ​ബ്ലി​സി​റ്റി ഓ​ഫീ​സ​ർ എം.​വി.​പ്ര​ജി​ത്ത് കു​മാ​ർ, സി.​ഉ​ദ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.