വ​ള്ളി​ക്കു​ന്നി​ൽ മാ​തൃ​ക ക​ശു​വ​ണ്ടി തോ​ട്ട​മൊ​രു​ക്കു​ന്നു
Friday, July 30, 2021 12:21 AM IST
മ​ല​പ്പു​റം:​ ക​ന​കം വി​ള​യും ക​ശു​മാ​വ് പ​ദ്ധ​തി പ്ര​കാ​രം വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ മാ​തൃ​ക ക​ശു​വ​ണ്ടി​ത്തോ​ട്ട​മൊ​രു​ക്കു​ന്നു. നി​റ​ങ്കൈ​ത​ക്കോ​ട്ട ക്ഷേ​ത്ര​പ​രി​സ​ര​ത്ത് 3000ത്തോ​ളം അ​ത്യു​ൽ​പ്പാ​ദ​ന ശേ​ഷി​യു​ള്ള ബ​ഡ് ചെ​യ്ത തൈ​ക​ൾ വെ​ച്ചു​പി​ടി​ച്ചാ​ണ് മാ​തൃ​കാ ക​ശു​വ​ണ്ടി​ത്തോ​ട്ടം ഒ​രു​ക്കു​ന്ന​ത്.
വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സം​സ്ഥാ​ന ക​ശു​മാ​വ് വി​ക​സ​ന​ഏ​ജ​ൻ​സി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക​ന​കം വി​ള​യും ക​ശു​മാ​വ് പ​ദ്ധ​തി പ്ര​കാ​രം അ​ണ്ടി​പ്പ​രി​പ്പ് ഉ​ൽ​പ്പാ​ദ​നം ല​ക്ഷ്യ​മി​ട്ട് പ്ര​ദേ​ശ​ത്ത് തൈ​ക​ൾ ന​ട്ടു. ക​ശു​മാ​വി​ൻ തൈ​ക​ളു​ടെ ന​ട​ലും പ​രി​പാ​ല​ന​വും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ നി​ർ​വ​ഹി​ക്കും. അ​ധി​കം പൊ​ക്കം വ​യ്ക്കാ​ത്ത​തും ചു​രു​ങ്ങി​യ സ്ഥ​ല​ത്ത് വ​ള​ർ​ത്താ​വു​ന്ന​തു​മാ​യ ക​ശു​മാ​വി​ൽ നി​ന്ന് മൂ​ന്ന് വ​ർ​ഷം കൊ​ണ്ട് ഉ​ൽ​പ്പാ​ദ​നം ല​ഭി​ക്കും. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ടം വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ഷൈ​ല​ജ നി​ർ​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​എം.​ശ​ശി​കു​മാ​ർ, ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സം​ഗ​മേ​ഷ് വ​ർ​മ, പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ശ്രീ​നാ​ഥ്, ദേ​വ​സ്വം സ്റ്റാ​ഫ് വി.​ശ​ശി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.