അ​ന്ധ​രാ​യ വൃ​ദ്ധദ​മ്പ​തി​ക​ൾ സ​മൂഹ​ത്തി​നു മു​ന്നി​ൽ ക​രു​ണ തേ​ടു​ന്നു
Friday, July 30, 2021 12:21 AM IST
കാ​ളി​കാ​വ്: ജീ​ർ​ണി​ച്ച് ത​ക​ർ​ച്ച​യി​ലാ​യ വീ​ട്ടി​ൽ തി​രി​ഞ്ഞു നോ​ക്കാ​നാ​ളി​ല്ലാ​തെ അ​ന്ധ​രാ​യ വൃ​ദ്ധ​ദ​മ്പ​തി​ക​ൾ സ​മു​ഹ​ത്തി​നും അ​ധി​കാ​രി​ക​ൾ​ക്കും മു​ന്നി​ൽ ക​രു​ണ തേ​ടു​ന്നു. ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ പാ​മ്പീ​ര്യം​പൊ​യി​ൽ ആ​റു സെ​ന്‍റുകോ​ള​നി​യി​ലെ ന​ടു​ക്കു​ടി കു​ഞ്ഞ​ൻ - ത​ങ്ക ദ​മ്പ​തി​ക​ളാ​ണ്സ്വ​ന്ത​മാ​യി നി​വ​ർ​ന്ന് നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്. 86 വ​യ​സു ക​ഴി​ഞ്ഞ കു​ഞ്ഞ​ൻ അ​ഞ്ചാം വ​യ​സ് മു​ത​ലാ​ണ് ക​ണ്ണി​ന് ബാ​ധി​ച്ച രോ​ഗം​മൂ​ലം പൂ​ർ​ണ​മാ​യി അ​ന്ധ​നാ​യ​ത്. 82 വ​യ​സാ​യ ത​ങ്ക​ക്കാ​വ​ട്ടെ വാ​ർ​ധ​ക്യം കാ​ര​ണം കാ​ഴ്ച​ശ​ക്തി കു​റ​യു​ക​യും നി​വ​ർ​ന്നു നി​ൽ​ക്കാ​ൻ പോ​ലു​മാ​വു​ന്നു​മി​ല്ല. ഇ​രു​പ​ത് വ​ർ​ഷ​ത്തോ​ള​മാ​യി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും ല​ഭി​ച്ച പ​ണി​തീ​രാ​ത്ത ഒ​രു കൊ​ച്ചു​വീ​ടാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്.നി​ല​വി​ൽ ഉ​ള്ള ക​ക്കൂ​സി​ന് സെ​പ്റ്റി​ക് ടാ​ങ്ക് പോ​ലു​മി​ല്ലാ​തെ ബ്ലോ​ക്കാ​യി ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ല. താ​ൽ​ക്കാ​ലി​ക​മാ​യി കെ​ട്ടി​മേ​ഞ്ഞ അ​ടു​ക്ക​ള ത​ക​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​രു​ടെ വീ​ടി​ന്‍റെ ആ​ധാ​രം ഒ​രു ബ​ന്ധു പ​ണ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു. ഭി​ക്ഷ​യെ​ടു​ത്ത് ജീ​വി​തം ത​ള്ളി നീ​ക്കി​യി​രു​ന്ന ഈ ​കു​ടും​ബ​ത്തി​നു റേ​ഷ​ൻ ക​ട​യി​ൽ നി​ന്നും കി​ട്ടു​ന്ന അ​രി​യും പെ​ൻ​ഷ​നും മാ​ത്ര​മാ​ണ് ഏ​ക ജീ​വി​ത മാ​ർ​ഗം. ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തം​ഗം റ​സി​യ സൈ​നു​ദ്ദീ​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടാ​ണ് ഇ​വ​രു​ടെ ദു​രി​തം പു​റ​ത്ത​റി​യു​ന്ന​ത്.ഇ​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് റ​സി​യ ആ​വ​ശ്യ​പ്പെ​ട്ടു.