വാ​ഴ​യെ ബാ​ധി​ക്കു​ന്ന അ​പൂ​ർ​വ​ കു​മി​ൾ ക​ണ്ടെ​ത്തി
Thursday, July 29, 2021 1:28 AM IST
മ​ങ്ക​ട (മ​ല​പ്പു​റം): വാ​ഴ​യി​ൽ അ​പൂ​ർ​വ​യി​നം കു​മി​ളി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് വാ​ഴ​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള കു​മി​ൾ രോ​ഗം ക​ണ്ടെ​ത്തു​ന്ന​തെ​ന്നു ശാ​സ്ത്ര ഗ​വേ​ഷ​ക​ർ. മ​ങ്ക​ട​യി​ലെ പേ​ങ്ങാ​ട്ട് ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്ന ക​ർ​ഷ​ക​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ പൂ​വ​ൻ​വാ​ഴ​യി​ലാ​ണ് രോ​ഗം.
ചി​ല​ന്തി​വ​ല പോ​ലെ കാ​ണ​പ്പെ​ട്ട ഭാ​ഗം പി​ന്നീ​ട് വ​ള​രു​ന്ന​തും കൈ​കാ​ലു​ക​ൾ പോ​ലെ പു​റ​ത്തേ​ക്കു വ​രു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ണ് ഉ​ട​മ കൃ​ഷി ഓ​ഫി​സ​ർ​ക്ക് വാ​ഴ​ക്കു​ല​യു​ടെ ഫോ​ട്ടോ അ​യ​ച്ചു കൊ​ടു​ത്ത​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ ശാ​സ്ത്രീ​യ നി​രീ​ക്ഷ​ണ​ത്തി​ലും പ​ഠ​ന​ത്തി​ലു​മാ​ണ് Sclerotium rolfsii (സ്ക്ലീ​റോ​ഷ്യം റോ​ൾ​ഫ്സി) എ​ന്ന ശാ​സ്ത്ര നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന അ​പൂ​ർ​വ കു​മി​ൾ രോ​ഗ​മാ​ണി​തെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഇ​വ സാ​ധാ​ര​ണ​യാ​യി മ​ണ്ണി​ലൂ​ടെ​യാ​ണ് പ​ക​രു​ന്ന​ത്. ഏ​താ​നും ചി​ല അ​ല​ങ്കാ​ര ചെ​ടി​ക​ളി​ലും പ്ലാ​വി​ന്‍റെ ചു​വ​ട്ടി​ലു​മൊ​ക്കെ​യാ​ണ് പൊ​തു​വെ കാ​ണ​പ്പെ​ടാ​റു​ള്ള​തെ​ങ്കി​ലും വാ​ഴ​ക്കു​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ക​ണ്ടെ​ത്തു​ന്ന​തെ​ന്നു വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.
നി​ല​വി​ൽ മ​റ്റു വാ​ഴ​ക​ളി​ലേ​ക്കു പ​ക​രാ​തി​രി​ക്കാ​ൻ കോ​പ്പ​ർ ഓ​ക്സി ക്ളോ​റൈ​ഡ് /കോ​പ്പ​ർ ഹൈ​ഡ്രോ​ക്സൈ​ഡ് വെ​ള്ള​ത്തി​ൽ ല​യി​പ്പി​ച്ചു വാ​ഴ​യു​ടെ ചു​വ​ട്ടി​ൽ ഒ​ഴി​ച്ചു കൊ​ടു​ക്കു​ന്ന​തും കു​മ്മാ​യം ഇ​ടു​ന്ന​തും ഫ​ല​പ്ര​ദ​മാ​ണ്. കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ സ​മീ​ർ മാ​ന്പ്ര​ത്തൊ​ടി (മ​ങ്ക​ട) അ​ഞ്ജ​ലി (പൂ​ക്കോ​ട്ടൂ​ർ) എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ​മാ​രാ​യ സാ​ലി മാ​ത്യു(​രോ​ഗ​ശാ​സ്ത്ര വി​ഭാ​ഗം), ബെ​റി​ൻ പ​ത്രോ​സ് (കീ​ട​ശാ​സ്ത്ര വി​ഭാ​ഗം), ര​ശ്മി വി​ജ​രാ​ഘ​വ​ൻ(​രോ​ഗ​ശാ​സ്ത്ര വി​ഭാ​ഗം) എ​ന്നി​വ​രോ​ടൊ​പ്പം കെ.​പി. സു​രേ​ഷ് (അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ഫ്ക്യു​സി​എ​ൽ പ​ട്ടാ​ന്പി) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട വി​ദ​ഗ്ധ​സം​ഘ​മാ​ണ് കു​മി​ളി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​ത്.