ചിരട്ടപ്പാൽ ഇ​റ​ക്കു​മ​തി ചെ​യ്യ​രു​തെ​ന്ന്
Thursday, July 29, 2021 1:28 AM IST
നെ​ൻ​മി​നി: റ​ബ​ർ ക​പ്പ് ലം​ബ് (ചി​ര​ട്ട​പ്പാ​ൽ) ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​രും റ​ബ​ർ ബോ​ർ​ഡും പി​ൻ​മാ​റ​ണ​മെ​ന്നു ന​ല്ലൂ​ർ റ​ബ​ർ ഉ​ത്പ്പാ​ദ​ക സം​ഘം ഭ​ര​ണ​സ​മി​തി നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ക​ട​നപ​ത്രി​ക​യി​ൽ പ​റ​ഞ്ഞ പ്ര​കാ​രം റ​ബ​റി​ന്‍റെ താ​ങ്ങു​വി​ല 250 രൂ​പ​യാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്നും ആ​ർ​പി​ഐ​എ​സ് സ്കീ​മി​ൽ നി​ല​വി​ലു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കി 2020-21 വ​ർ​ഷ​ത്തെ കു​ടി​ശി​ക തു​ക ക​ർ​ഷ​ക​ർ​ക്കു ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ട്ടു. ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി സാ​ന്പ​ത്തി​ക മേ​ഖ​ല​യെ​യും ആ​രോ​ഗ്യ​മേ​ഖ​ലെ​യും സാ​ര​മാ​യി ബാ​ധി​ക്കും. നി​ല​വി​ലു​ള്ള തോ​ട്ട​ങ്ങ​ളി​ൽ രോ​ഗ​ങ്ങ​ൾ പ​ര​ത്തു​ന്ന​തി​നു അ​തു കാ​ര​ണ​മാ​കു​മെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
പ്ര​സി​ഡ​ന്‍റ് വി.​വി.​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വൈ​സ്പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ വേ​ല​നാ​ത്ത്, സി.അ​ബ്ദു​ൾ ബ​ഷീ​ർ, കെ. ​ജ​യ​കൃ​ഷ്ണ​ൻ, മാ​ത്തു​ക്കു​ട്ടി മു​ട്ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.