മ​ല​യോ​രമേ​ഖ​ല​യ്ക്ക് അ​ഭി​മാ​ന​മാ​യി മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി ഏ​ഴു മി​ടു​ക്കി​ക​ൾ
Thursday, July 29, 2021 1:28 AM IST
എ​ട​ക്ക​ര: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി മ​ല​യോ​ര മേ​ഖ​ല​യ്ക്ക് അ​ഭി​മാ​ന​മാ​യി ഏ​ഴ് വി​ദ്യാ​ർ​ഥി​നി​ക​ൾ. പാ​ലേ​മ​ാട് വി​വേ​കാ​ന​ന്ദ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ആ​റും എ​ട​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ ഒ​രു വി​ദ്യാ​ർ​ഥി​യു​മാ​ണ് 1200-ൽ 1200 ​മാ​ർ​ക്കും നേ​ടി നാ​ടി​ന്‍റെ അ​ഭി​മാ​ന താ​ര​ങ്ങ​ളാ​യ​ത്.
എ​ട​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ലെ കെ​ൻ​സ ഹ​നാ​ൻ, പാ​ലേ​മാ​ട് വി​വേ​കാ​ന​ന്ദ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ർ. ശ്രീ​ല​ക്ഷ​മി, ശി​ൽ​പ വി​നു ചെ​റി​യാ​ൻ, അ​നു​പ​മ ടി. ​ജോ​ർ​ജ്, അ​ന​ഘ ജെ​യ്സ​ണ്‍, വി.​പി റി​ൻ​ഷ, അ​വ​ന്തി​ക മേ​നോ​ൻ എ​ന്നീ ഏ​ഴു മി​ടു​ക്കി​ക​ളാ​ണ് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.
ചു​ങ്ക​ത്ത​റ ക​ള​ക്കു​ന്ന് സ്വ​ദേ​ശി​യും നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ മു​ഹ​മ്മ​ദ് അ​സ്ല​മി​ന്‍റെ​യും നി​ല​ന്പൂ​ർ മാ​ന​വേ​ദ​ൻ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ കൊ​മേ​ഴ്സ് അ​ധ്യാ​പി​ക ഷ​മീ​ല​യു​ടെ​യും മ​ക​ളാ​ണ് കെ​ൻ​സ ഹ​നാ​ൻ. റി​ട്ട​യേ​ർ​ഡ് പി​ഡ​ബ്ല്യൂ​ഡി ക്ലാ​ർ​ക്ക് പി.​കെ.രാ​മ​ച​ന്ദ്ര​ന്‍റെ​യും വി.​കെ.ജ്യോ​തി​യു​ടെ​യും മ​ക​ളാ​ണ് ആ​ർ. ശ്രീ​ല​ക്ഷ​മി.
ഞെ​ട്ടി​ക്കു​ളം സ്വ​ദേ​ശി​യാ​യ ഫാ​ർ​മ​സി​സ്റ്റ് വി​നു വി. ​ചെ​റി​യാ​ന്‍റെ​യും മൈ​ലാ​ടി ജി​എ​പി സ്കൂ​ൾ അ​ധ്യാ​പി​ക സ്വ​പ്ന തോ​മ​സി​ന്‍റെ​യും മ​ക​ളാ​ണ് ശി​ൽ​പ വി​നു ചെ​റി​യാ​ൻ.
പാ​ലേ​മാ​ട് വി​വേ​കാ​ന​ന്ദ സ്കൂ​ൾ വി​എ​ച്ച്എ​സ്്സി അ​ധ്യാ​പ​ക​ൻ ത​ന്പു ജോ​ർ​ജി​ന്‍റെ​യും ത​ണ്ണി​ക്ക​ട​വ് എ​യു​പി സ്കൂ​ൾ അ​ധ്യാ​പി​ക കെ.​കെ.ഡെ​യ്സി​യു​ടെ​യും മ​ക​ളാ​ണ് അ​നു​പ​മ ടി. ​ജോ​ർ​ജ്.
ത​ണ്ണി​ക്ക​ട​വ് എ​യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ ക​രു​നെ​ച്ചി സ്വ​ദേ​ശി​യാ​യ ജെ.​കെ.ജെ​യ്സ​ണ്‍​ന്‍റെ​യും വ​ഴി​ക്ക​ട​വ് എ​യു​പി സ്കൂ​ൾ അ​ധ്യാ​പി​ക മി​നി സെ​ബാ​സ്റ്റ്യ​ന്‍റെ​യും മ​ക​ളാ​ണ് അ​ന​ഘ ജെ​യ്സ​ണ്‍. വി​ദേ​ശ​ത്ത് ബി​സി​ന​സ് ന​ട​ത്തു​ന്ന എ​ട​വ​ണ്ണ കു​ണ്ടു​തോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ സു​ധീ​ർ-​റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് വി.​പി.റി​ൻ​ഷ.
ക​രു​നെ​ച്ചി സ്വ​ദേ​ശി​യും പ​ഞ്ചാ​യ​ത്ത് ജി​വ​ന​ക്കാ​ര​നു​മാ​യ സു​രേ​ഷ് കു​മാ​റി​ന്‍റെ​യും പി.​സി ദി​വ്യ​യു​ടെ​യും മ​ക​ളാ​ണ് അ​വ​ന്തി​ക മേ​നോ​ൻ.