ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി
Thursday, July 29, 2021 1:26 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​നു കൈ​ത്താ​ങ്ങാ​യി വേ​ൾ​ഡ് വി​ഷ​ൻ ഇ​ന്ത്യ മ​ല​പ്പു​റം പ്രോ​ജ​ക്ട്. കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലെ തീ​വ്ര​പ​രി​ച​ര​ണ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ജി​ല്ലാ​ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന പ്രാ​ണ​വാ​യു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ​യു​ടെ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കൈ​മാ​റി. ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ല്ലാ ക​ള​ക്ട​ർ കെ.ഗോ​പാ​ല​കൃ​ഷ്ണ​ൻ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​വ​ല്ലി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. 10 ഓ​ക്സി​ജ​ൻ കോ​ണ്‍​സ​ൻ​ട്രേ​റ്റ​ർ ആ​ൻ​ഡ് ബെ​ഡ് സെ​റ്റ്, 20 ഫോ​വ്ല​ർ കോ​ഡ് വി​ത്ത് ബെ​ഡ്, സ​ർ​ജി​ക്ക​ൽ ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ, എ​ൻ95 മാ​സ്ക്, ഫ്ളോ​ർ ക്ലീ​ന​ർ, പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ, ഇ​ൻ​ഫ്രാ റെ​ഡ് തോ​ർ​മോ മീ​റ്റ​ർ, പി​പി​ഇ കി​റ്റ് എ​ന്നി​വ​യാ​ണ് ന​ൽ​കി​യ​ത്. വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ല്ല്, ചു​ങ്ക​ത്ത​റ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ല്ല് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​വ ഉ​പ​യോ​ഗി​ക്കും.
കു​ട്ടി​ക​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് വി​ഷ​ൻ ഇ​ന്ത്യ​യു​ടെ മ​ല​പ്പു​റം ഏ​രി​യ പ്രോജ​ക്ടി​ൽ വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യവി​കാ​സ​ത്തി​നു ഉൗ​ന്ന​ൽ ന​ൽ​കി വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് വേ​ൾ​ഡ് വി​ഷ​ൻ ഇ​ന്ത്യ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യി​ൽ ആ​ശു​പ​ത്രി​ക​ളു​ടെ പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന ഫ്ളെ​യ​ർ ക​ള​ക്ട​ർ പ​രി​പാ​ടി​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​യാ​റാ​ക്കി​യ ബ്രോ​ഷ​ർ പോ​ത്തു​ക​ല്ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ദ്യാ​രാ​ജ​നും കോ​വി​ഡ് പ്ര​തി​രോ​ധം ബോ​ധ​വ​ത്ക​ര​ണ ബ്രോ​ഷ​ർ ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ സെ​ബാ​സ്റ്റ്യ​നും പ്ര​കാ​ശ​നം ചെ​യ്തു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​കെ പാ​ത്തു​മ്മ ഇ​സ്മ​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. ഷെ​റോ​ണ റോ​യ്, വേ​ൾ​ഡ് വി​ഷ​ൻ ഇ​ന്ത്യ മ​ല​പ്പു​റം പ്രോ​ജ​ക്ട് മാ​നേ​ജ​ർ ബി​ന്ദു​മോ​ൾ ജോ​സ​ഫ്, ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ലാ​ൽ പ​ര​മേ​ശ്വ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.