നി​ല​ന്പൂ​രി​ൽ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണശ്ര​മം: പ്ര​തി പി​ടി​യി​ൽ
Thursday, July 29, 2021 1:26 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ടൗ​ണി​ലെ ജ്വ​ല്ല​റി​യി​ൽ മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ. പോ​ത്ത്ക​ല്ല് ക​വ​ള​പ്പാ​റ ഇ​ള​മു​ടി​യി​ൽ പ്ര​വീ​ണ്‍ (25) ആ​ണ് നി​ല​ന്പൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നി​ല​ന്പൂ​ർ ട്ര​ഷ​റി കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ണ​ക്ക​ട​യു​ടെ പൂ​ട്ടു പൊ​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ട് ട്ര​ഷ​റി ഗാ​ർ​ഡ്, പോ​ലീ​സി​നു വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു നി​ല​ന്പൂ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നു കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി​യാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​ത്.
ചു​റ്റി​ക, ഇ​രു​ന്പ് ദ​ണ്ഡ്, ഉ​ളി, മ​ങ്കി തൊ​പ്പി, മാ​ക്സി ഇ​വ സൂ​ക്ഷി​ച്ച് വ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ൾ ബാ​ഗ് എ​ന്നി​വ​യും പ്ര​വീ​ണി​ന്‍റെ പ​ക്ക​ൽ ക​ണ്ടെ​ത്തി. ഇ​യാ​ൾ​ക്കു ആ​ല​പ്പു​ഴ​യി​ൽ നി​ന്നു പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​ൽ ഒ​രു കു​ട്ടി​യു​ണ്ട്. കു​ട്ടി​ക്ക് വേ​ണ്ടി വാ​ങ്ങി​യ ഉ​ടു​പ്പു​ക​ളും ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി പി​ണ​ങ്ങി പോ​യ ഭാ​ര്യ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ കു​ട്ടി​ക്ക് സ്വ​ർ​ണ​മാ​ല​യു​മാ​യി ആ​ല​പ്പു​ഴ​ക്ക് പോ​കാ​നാ​യി​രു​ന്നു മോ​ഷ​ണം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട​തെ​ന്നു പ്ര​തി മൊ​ഴി ന​ൽ​കി.
എ​റ​ണാ​കു​ളം ചോ​റ്റാ​നി​ക്ക​ര തി​രു​വാ​ണി​യൂ​ർ ഒ​രു ഹോ​ട്ട​ലി​ൽ വെ​യി​റ്റ​റാ​യും തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​രി​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ വെ​ൽ​ഡിം​ഗ്് ജോ​ലി​യും ചെ​യ്തി​രു​ന്ന​താ​യി മൊ​ഴി ന​ൽ​കി.
ഈ ​മാ​സം 20ന് ​പ​ട്ടാ​പ്പ​ക​ൽ മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ലെ ഒ​രു സ്വ​ർ​ണ​ക്ക​ട​യി​ൽ സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി ക​ട​ക്കാ​ര​ന്‍റെ മു​ഖ​ത്തേ​ക്ക് മു​ള​കു​പൊ​ടി എ​റി​ഞ്ഞ് അ​വി​ടെ നി​ന്നു സ്വ​ർ​ണ മാ​ല​യെ​ടു​ത്ത് ഓ​ടി​യ​തി​ൽ ക​ട​ക്കാ​രും നാ​ട്ടു​കാ​രും പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മാ​ല തി​രി​ച്ചു കി​ട്ടി​യ​തി​നാ​ൽ ക​ട​ക്കാ​ർ​ക്ക് പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ അ​ന്ന് പോ​ലീ​സ് വീ​ട്ടു​കാ​രോ​ടൊ​പ്പം വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.
നി​ല​ന്പൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്് ബി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ന​വീ​ൻ​ഷാ​ജ്, എം. ​അ​സൈ​നാ​ർ, എ​എ​സ്ഐ​മാ​രാ​യ മു​ജീ​ബ്, അ​ൻ​വ​ർ, സീ​നി​യ​ർ സി​പി​ഒ സ​തീ​ഷ്, സി​പി​ഒ ര​ജീ​ഷ്, നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ചോ​ദ്യം ചെ​യ്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​വീ​ണി​നെ നി​ല​ന്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.