കിം​സ് അ​ൽ​ശി​ഫ​യി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്
Thursday, July 29, 2021 1:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ​യി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് ഒ​ന്നി​നു രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്.
780 രൂ​പ എ​ന്ന നി​ര​ക്കി​ൽ 5000 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് ക്യാ​ന്പി​ലൂ​ടെ ല​ഭ്യ​മാ​കു​ക. വാ​ക്സി​ൻ ക്യാ​ന്പി​ലൂ​ടെ ആ​ദ്യ​ഡോ​സും ആ​ദ്യ ഡോ​സ് എ​ടു​ത്ത് 84 ദി​വ​സം ക​ഴി​ഞ്ഞ​വ​ർ​ക്ക് സെ​ക്ക​ൻ​ഡ് ഡോ​സും ല​ഭ്യ​മാ​കും. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ മൂ​ൻ​കൂ​ട്ടി​യു​ള്ള ബു​ക്കിം​ഗ് വേ​ണം. കോ​വി​ൻ വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന 14 അ​ക്ക ന​ന്പ​ർ 9446305775 എ​ന്ന ന​ന്പ​റി​ലേ​ക്ക് വാ​ട്സ്ആ​പ് സ​ന്ദേ​ശ​മാ​യി അ​യ​ക്ക​ണം. വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​നാ​യി നാ​ല് നി​ല​ക​ളി​ൽ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നു കിം​സ് അ​ൽ​ശി​ഫ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​പി. ഉ​ണ്ണീ​ൻ അ​റി​യി​ച്ചു. ഫോ​ണ്‍: 04933 299 299, 299000.

മു​സ്‌ലിം ലീഗ് മാ​ർ​ച്ച് ഇ​ന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ല​യി​ലെ മ​റ്റു ന​ഗ​ര​സ​ഭ​ക​ളെ അ​പേ​ക്ഷി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ൽ വാ​ക്സി​നേ​ഷ​ൻ വ​ള​രെ പി​റ​കി​ലാ​ണെ​ന്നു ആ​രോ​പി​ച്ചു പാ​താ​യ്ക്ക​ര മു​സ്്‌ലീം ലീ​ഗ് ക​മ്മി​റ്റി ഇ​ന്നു രാ​വി​ലെ പ​ത്ത​ര​ക്കു ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. വാ​ക്സി​നേ​ഷ​ൻ രാ​ഷ്ട്രീ​യ​വ​ത്കര​ണ​ത്തി​നെ​തി​രേ ന​ട​ത്തു​ന്ന മാ​ർ​ച്ച് മു​സ്‌ലിം ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്് താ​മ​ര​ത്ത് ഉ​സ്മാ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.