കോ​വി​ഡ്: ഹോ​മി​യോ ചി​കി​ത്സ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​എ​ച്ച്കെ
Thursday, July 29, 2021 1:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം പ്ര​തി​രോ​ധ​ത്തി​നും ചി​കി​ത്സ​ക്കും ഹോ​മി​യോ​പ​തി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് ഹോ​മി​യോ​പ​ത്സ് കേ​ര​ള (ഐ​എ​ച്ച്്കെ) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടു വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കും വീ​ണ്ടും കോ​വി​ഡ് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ടി​പി​ആ​ർ അ​നു​ദി​നം ഉ​യ​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തും ഈ ​മ​ഹാ​മാ​രി​യെ പി​ടി​ച്ചു നി​ർ​ത്താ​ൻ ഹോ​മി​യോ​പ​തി ശാ​സ്ത്ര ശാ​ഖ​യെ​യും കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നു ഐ​എ​ച്ച്കെ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ​ക്ട​ർ ന​ഈ​മു റ​ഹു​മാ​ൻ,ഡോ.​ഷി​ഹാ​ദ് അ​ഹ്മ​ദ്, ഡോ​.അ​സ്ലം, ഡോ​.നൗ​ഷാ​ദ്, ഡോ​. ജാ​ഫ​ർ, ഡോ​.നൗ​ഫ​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്നു​വെ​ന്ന അ​റി​വ് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു.
കു​ട്ടി​ക​ൾ​ക്കു വാ​ക്സി​ൻ തു​ട​ങ്ങാ​ത്ത ഈ ​അ​വ​സ​ര​ത്തി​ൽ പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക​ണ​മെ​ങ്കി​ൽ ഉ​ട​ൻ ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു കൃ​ത്യ​ത​യോ​ടെ കൊ​ടു​ക്ക​ണ​മെ​ന്നു ഐ​എ​ച്ച്കെ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​സു​ഖം വ​ന്നാ​ൽ തു​ട​ക്ക​ത്തി​ൽ ത​ന്നെ ല​ക്ഷ​ണ​മ​നു​സ​രി​ച്ചു മ​രു​ന്നു​ക​ൾ കൊ​ടു​ത്താ​ൽ സെ​ക്ക​ൻ​ഡ് സ്റ്റേ​ജി​ലേ​ക്കു പോ​കാ​തെ അ​സു​ഖം പെ​ട്ടെ​ന്നു മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്നു ഇ​വ​ർ പ​റ​യു​ന്നു. പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ​ക്കും വാ​ക്സി​നും ആ​രും എ​തി​ര​ല്ലെ​ന്നും ജ​ന​ങ്ങ​ൾ ഹോ​മി​യോ മ​രു​ന്നു​ക​ളും കൂ​ടി ഉ​ൾ​പെ​ടു​ത്തു​ക​യാ​ണെ​ങ്കി​ൽ മ​ര​ണ നി​ര​ക്ക് കു​റ​ക്കാ​നും ടി​പി​ആ​ർ കു​റ​ച്ചു ജ​ന​ങ്ങ​ളെ സാ​ധാ​ര​ണ ജീ​വി​ത രീ​തി​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​നും സാ​ധി​ക്കു​മെ​ന്നും ഐ​എ​ച്ച്്കെ ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.