തൊ​ഴി​ൽ സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു
Wednesday, July 28, 2021 12:30 AM IST
നി​ല​ന്പൂ​ർ: വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ തൊ​ഴി​ൽ സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി​ഐ​ടി​യു നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ൽ തൊ​ഴി​ൽ സം​ര​ക്ഷ​ണ സ​ദ​സ് സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി.ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ.കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഷാ​ജ​ഹാ​ൻ ച​ന്ത​കു​ന്ന്, എം.​കെ. മ​ജീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വ​ഴി​യോ​ര ക​ച്ച​വ​ടം പു​ന:​സ്ഥാ​പി​ക്കു​ക, ആ​ശ്വാ​സ ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക, മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളെ​യും സ​ർ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, സ്വ​കാ​ര്യ​വ​ത്ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പി​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന തൊ​ഴി​ൽ സം​ര​ക്ഷ​ണ സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ല​ന്പൂ​രി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി നി​ല​ച്ച​തോ​ടെ ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.