കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, July 28, 2021 12:30 AM IST
ക​രു​വാ​ര​കു​ണ്ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ബ്രീ​ത് ഈ​സി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കും സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്തു.​ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി. ജ​സീ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ​യ്ക്ക് ന​ൽ​കി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
കോ​വി​ഡ് പ്ര​തി​രോ​ധം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് ബ്രീ​ത് ഈ​സി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ആ​ശാ പ്ര​വ​ർ​ത്ത​ക​ർ, പ​രി​ര​ക്ഷ ന​ഴ്സു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ, പോ​ലീ​സ് തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ന ജി​ൽ​സ്, അം​ഗം സ്മി​ത അ​നി​ൽ​കു​മാ​ർ, പി.​കെ.​നാ​സ​ർ, ടി.​ഇം​തി​യാ​സ് ബാ​ബു, എം.​കെ.​മു​ഹ​മ്മ​ദാ​ലി, എം.​പി.​വി​ജ​യ​കു​മാ​ർ, അ​ഷ്റ​ഫ് കു​ണ്ടു​കാ​വി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.