ജ​ന​വാ​സമേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ സ്വൈ​ര്യ​വി​ഹാ​രം
Wednesday, July 28, 2021 12:30 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട്, ഓ​ടാ​യി​ക്ക​ൽ, പു​ള്ളി​പ്പാ​ടം മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന ശ​ല്യം അ​തിരൂ​ക്ഷം. ഇ​തു​വ​രെ ര​ണ്ടു ആ​ന​ക​ളാ​ണ് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ഞ്ചെ​ണ്ണം നി​ര​ന്ത​രം ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലി​റ​ങ്ങി ഭീ​തി പ​ര​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പു​ള്ളി​പ്പാ​ടം, ഓ​ടാ​യി​ക്ക​ൽ മേ​ഖ​ല​ക​ളി​ൽ പ​ട്ടാ​പ്പ​ക​ലും കാ​ട്ടാ​ന​ക്കൂ​ട്ടം സ്വൈ​ര വി​ഹാ​രം ന​ട​ത്തു​ക​യാ​ണ്. വ​ഴി​യോ​ര​ങ്ങ​ളി​ലും മ​റ്റും നി​ല​യു​റ​പ്പി​ക്കു​ന്ന ആ​ന​ക്കൂ​ട്ടം മ​നു​ഷ്യജീ​വ​നു ഭീ​ഷ​ണി​യാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​വ കൂ​ട്ട​ത്തോ​ടെ​യെ​ത്തി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. എ​ട​ക്കോ​ട് വ​ന​മേ​ഖ​ല​യി​ൽ നി​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ രാ​ത്രി​യി​ൽ മാ​ത്ര​മാ​യി​രു​ന്നു എ​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ പ​ക​ലു​മെ​ത്തി മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ക്കു​ക​യാ​ണ്. റ​ബ​ർ, വാ​ഴ, ക​വു​ങ്ങ് കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു.
കാ​ട്ടാ​ന ശ​ല്യ​ത്തി​നു അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ള്ളി​പ്പാ​ടം ഫി​നി​ക്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ എ​ട​ക്കോ​ട് വ​നം ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​പി. ഷ​മീം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജു​നൈ​ദ്, ഷാ​നി​ദ്, ജാ​വി​ദ്, സ​ജാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു സൗ​രോ​ർ​ജ വേ​ലി സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി പൂ​ർ​ണ​മാ​ക്കി​യാ​ൽ കാ​ട്ടാ​ന ശ​ല്യം ത​ട​യാ​നാ​കു​മെ​ന്നു മു​ൻ​വാ​ർ​ഡം​ഗ​വും ഓ​ടാ​യി​ക്ക​ൽ വ​ന സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റു​മാ​യി കെ.​ജെ.ബി​ജു പ​റ​ഞ്ഞു. മാ​ടം, വീ​ട്ടു​ക്കു​ന്ന് മേ​ഖ​ല​ക​ളി​ൽ നാ​ലു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലും സൗ​രോ​ർ​ജ വേ​ലി സ്ഥാ​പി​ച്ചാ​ൽ മേ​ഖ​ല​യി​ലെ കാ​ട്ടാ​ന ശ​ല്യം ത​ട​യാ​നാ​കു​മെ​ന്നും ബി​ജു പ​റ​യു​ന്നു.